Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

058 അല്പപ്രാണങ്ങൾ, മഹാപ്രാണങ്ങൾ

(v) ഖരം ഉച്ചരിച്ച ഉടനെ തന്നേ ശ്വാസം നിന്നുപോകുന്നു. അതിഖരങ്ങളെ ഉച്ചരിച്ച ശേഷവും ശ്വാസം ക്ഷണനേരം നിലനില്ക്കുന്നു. ഉച്ചാരണശേഷം ശ്വാസം ഉടനെ നിന്നുപോകുന്ന വൎണ്ണങ്ങളെ അല്പപ്രാണങ്ങൾ എന്നും, ഉച്ചാരണശേഷം ക്ഷണനേരം ശ്വാസം നിലനില്ക്കുന്ന വൎണ്ണങ്ങളെ മഹാപ്രാണങ്ങൾ എന്നും പേർപറയും.
(1) അല്പപ്രാണങ്ങൾ: — സ്വരങ്ങൾ, ഖരങ്ങൾ, മൃദുക്കൾ, അനുനാസികങ്ങൾ, മദ്ധ്യമങ്ങൾ.
(2) മഹാപ്രാണങ്ങൾ: — അതിഖരങ്ങൾ, ഘോഷങ്ങൾ, ഊഷ്മാക്കൾ.
(vii) ഹകാരം കണ്ഠ്യവും മഹാപ്രാണവുമായ ഘോഷവത്താകുന്നു.

താളിളക്കം
!Designed By Praveen Varma MK!