Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

047 അനുനാസികങ്ങൾ

(vi) കണ്ഠ്യങ്ങൾ മുതലായ വൎണ്ണങ്ങളിൽ നാസികയുടെയും സഹായത്തോടു കൂടി ഉച്ചരിയ്ക്കേണ്ടുന്ന വൎണ്ണങ്ങൾ അനുനാസികങ്ങൾ ആകുന്നു. ങ, ഞ, ണ, ന, ബ, മ ഇവ അനുനാസികങ്ങൾ ആകുന്നു. ഇവക്കു രണ്ടു സ്ഥാനമുണ്ടു. ഒന്നു അതതു വ്യഞ്ജനം ചേരുന്ന വൎഗ്ഗത്തിലേ വ്യഞ്ജനത്തിന്റെ സ്ഥാനവും മറ്റേതു മൂക്കും ആകുന്നു. ങ കാരത്തിന്നു കണ്ഠവും മൂക്കും ഞകാരത്തിന്നു താലുവും മൂക്കും, ണകാരത്തിന്നു മൂൎദ്ധാവും മൂക്കും, നകാരത്തിന്നുദന്താഗ്രവും മൂക്കും, ഩകാരത്തിന്നു ദന്തമൂലവും മൂക്കും, മകാരത്തിന്നു ഓഷ്ഠങ്ങളും മൂക്കും സ്ഥാനങ്ങൾ ആകുന്നു.

ജ്ഞാപകം.— (1) പഩ, ആഩ, നഩ, ഇത്യാദി പദങ്ങളിൽ ഒടുവിലെ ദന്ത്യമായ വൎണ്ണത്തെ ഉച്ചരിക്കുമ്പോൾ നാവിന്റെ മുനറ്റെ പല്ലുകളുടെ മുനകളോടു അടുപ്പിച്ചു ഉച്ചരിക്കും. ഈ ഉച്ചാരണം സംസ്കൃതത്തിൽ ഇല്ല.

ജ്ഞാപകം. — (2) അനുസ്വാരം കേവലം നാസിക്യമായ ശബ്ദം ആകുന്നു. മകാരം നാസിക്യവും ഓഷ്ഠ്യവും ആയ ശബ്ദം ആകുന്നു. അനുസ്വാരത്തെ മകാരമായി ഉച്ചരിക്കുന്നതുകൊണ്ടു മലയാളത്തിൽ അനുസ്വാരത്തിന്നും മകാരത്തിന്നും തമ്മിൽ ഭേമില്ല. മരം മുതലായവയുടെ അന്തത്തിൽ എഴുതുന്ന അനുസ്വാരം സൌകൎയ്യത്തിനാകയാൽ മരം എന്നിവ മകാരാന്തമെന്നു പറയും.

താളിളക്കം
!Designed By Praveen Varma MK!