Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

024 അവ്യയങ്ങൾ.

14. പദങ്ങളെയും വാക്യങ്ങളെയും കൂട്ടിച്ചേൎക്കുന്നവ ഘടകാവ്യയങ്ങളെന്നും, മനോവികാരങ്ങളെ കാണിക്കുന്നവ വ്യാക്ഷേപകാവ്യയങ്ങളെന്നും, വിശേഷണങ്ങളായി ഉപയോഗിക്കുന്ന അവ്യയങ്ങളെ ഭേദകാവ്യയങ്ങളെന്നും പറയും. ഈ മൂന്നുവിധം അവ്യയങ്ങൾക്കും പ്രായേണ രൂപഭേദം ഇല്ല. (i. 108)
15. നാമം, ക്രിയ, അവ്യയം, വിശേഷണം എന്നീ വാഗ്വിഭാഗങ്ങൾ തമ്മിൽ ചേൎന്നു ഉണ്ടാകും. ഈ പദങ്ങളുടെ ലക്ഷണങ്ങളും പ്രവൃത്തികളും ബാലവൃാകരണത്തിൽ വിവരിച്ചതിനെ ഇവിടെ സംഗ്രഹിച്ചു കഴിഞ്ഞു. ഇനി വാക്യത്തിൽ പദങ്ങളെ അടുത്തടുത്തുച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൎണ്ണവികാരങ്ങളെയും പ്രകൃതിപ്രത്യയങ്ങളെ ചേൎത്തു പദങ്ങളെ ഉണ്ടാക്കുന്ന വിധത്തെയും വിവരിപ്പാനായി വൎണ്ണങ്ങളെ വിഭജിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!