Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

022 ക്രിയകൾ.

11. ക്രിയയുടെ ലക്ഷണങ്ങൾ പറയാം:—
(1) ക്രിയ എല്ലായ്പോഴും വാക്യത്തിൽ ആഖ്യാതമായിരിക്കും. (i. 33–36.)
(2) ക്രിയാപദം ഇല്ലാത്ത വാക്യത്തിൽ നാമം ആഖ്യാതമായ്വരാമെങ്കിലും ക്രിയയെ അധ്യാഹരിച്ചു നാമത്തെ ആഖ്യാതപൂരണമാക്കാം. ക്രിയ വ്യാപാരത്തെയും കാലത്തെയും കാണിക്കും.
(i) ദ്രവ്യം, ഗുണം, സ്ഥിതി മുതലായവയിൽ ഭേദം ഉണ്ടാക്കുന്നതാകുന്നു വ്യാപാരം. അനേകം വ്യാപാരങ്ങളുടെ കൂട്ടമാകുന്നു ക്രിയാപദം കാണിക്കുന്നതു. ക്രിയാപeങ്ങൾ എല്ലാം ധാതുക്കളിൽ നിന്നുണ്ടായവയാകുന്നു. ധാതുവിന്റെ അൎത്ഥത്തിൽ രണ്ടു അംശങ്ങൾ ഉണ്ടു. (1) വ്യാപാരം (2) ഫലം. വ്യാപാരംനിമിത്തം എന്തു ഉണ്ടാകുന്നുവോ ആയതു ഫലം. ഈ വ്യാപാരം ചെയ്യുന്നവൻ കൎത്താവു. ഈ വ്യാപാരവും അതിന്റെ ഫലവും കൎത്താവിൽ തന്നേ ഇരിക്കുന്നുവെങ്കിൽ ക്രിയ അകൎമ്മകമാകുന്നു. വ്യാപാരത്തിന്റെ ഫലം അന്യൻ അനുഭവിക്കേണമെന്നു കൎത്താവു ഇച്ഛിക്കുകയോ, അന്യനിൽ ചെന്നു ചേരുകയോ ചെയ്യുന്നുവെങ്കിൽ ആ ക്രിയ സകൎമ്മകമാകുന്നു. (i. 48-46.)
(i) ഈ വ്യാപാരം ഏതു കാലത്തു നടക്കുന്നുവെന്നു കാണിക്കുന്ന ക്രിയാരൂപത്തിന്നു കാലം എന്നു പേർ. (i, 28, 71-76.)
(iii) കാലഭേദങ്ങളെ കാണിപ്പാനും ആഖ്യാതമായിരിപ്പാനുമുള്ള ശക്തിപൊയ്പോയാൽ ക്രിയ നാമമായ്ത്തീരുന്നു. ക്രിയയിൽനിന്നുണ്ടായ നാമമാകയാൽ ക്രിയാനാമം എന്നു പറയും. ക്രിയാനാമത്തിന്നു സാധാരണമായി നാമത്തിന്നുള്ള ലക്ഷണങ്ങളെല്ലാം ഉണ്ടു. വരവു, തുടൎച്ച, വളൎച്ച, നടപ്പു, പറക്കൽ, തീൻ, കാഴ്ച മുതലായ പദങ്ങൾ വൃാപാരം കാണിക്കുന്നുവെങ്കിലും അവക്കു കാലം കാണിപ്പാനും ആഖ്യാതമായി കൎത്തൃപദത്തോടു അന്വയിച്ചു നില്പാനുമുള്ള ശക്തി ഇല്ലായ്കയാൽ ക്രിയാപദങ്ങൾ അല്ല. (i. 97.)
(4) ക്രിയക്കു കാലം, പുരുഷൻ, വചനം, ലിംഗം മുതലായ അൎത്ഥഭേദങ്ങളെ കാണിപ്പാനായി രൂപഭേദങ്ങൾ ഉണ്ടാകും.

12. ക്രിയയുടെ വിഭാഗങ്ങൾ:—
(1) ഭാവക്രിയ, നിഷേധക്രിയ (i. 84 – 86).
(2) ബലിക്രിയ, അബലക്രിയ (i, 69).
(3) സകൎമ്മകക്രിയ, അകൎമ്മകക്രിയ (43–46).
(4) പൂൎണ്ണക്രിയ അപൂൎണ്ണക്രിയ (87–98).

ജ്ഞാപകം.— ഭാവക്രിയ എന്നതിനെക്കാൾ വിധിക്രിയ എന്നതു നന്നു.

താളിളക്കം
!Designed By Praveen Varma MK!