Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

021 നാമവിഭാഗം


10. നാമത്തിന്നുണ്ടാകുന്ന രൂപഭേദങ്ങൾ പറയാം.
(1) സംജ്ഞാനാമം, സാമാന്യനാമം, ഇവയിൽ മാത്രം ലിംഗം നിമിത്തം രൂപഭേദങ്ങൾ ഉണ്ടാകും. നാരായണൻ, നാരായണി; കൊറുമ്പൻ, കൊറുമ്പി; ബാപ്പ ബാച്ചി. ബ്രാഹ്മണൻ, ബ്രാഹ്മണി, താമരക്കണ്ണൻ, താമരക്കണ്ണി; തിയ്യൻ, തിയ്യത്തി. അവൻ, അവൾ; ഇവൻ, ഇവൾ; യാപൻ, യാവൾ.
(2) ശേഷമുള്ള നാമങ്ങൾ പ്രായേണ നപുംസകങ്ങളാകുന്നു. കൂട്ടം, സൈന്യം, സമൂഹം, സത്യം, നയം, ഉറപ്പു, വരവു, ചെലവു, തുടൎച്ച.
(3) സംസ്കൃതപ്രയോഗം അനുകരിച്ചു ഭാവനാമങ്ങളിലും മറ്റും ലിംഗഭേദം കാണുന്നതുകൊണ്ടത്രേ 'പ്രായേണ’ എന്നു പറഞ്ഞതു.
അത്ഭുതങ്ങളായ ശക്തികൾ; അരുണയായ്മിന്നുന്ന ശിശിരകരമഹിതകല; ഈ ദുഷ്ടനായ വണ്ടു; ആൎയ്യന്റെ മധുരയായ വാക്കു കേട്ടു; എന്റെ പ്രാൎത്ഥന ലബ്ധാവകാശ തന്നേ.
(4) സംജ്ഞാനാമം, മേയനാമം, ക്രിയാനാമം ഇവക്കു വചനംനിമിത്തം സാധാരണമായി രൂപഭേദം വരികയില്ല.
ദ്രോണർ, ഭീഷ്മർ, കൃപർ, ബലഭദ്രർ, ശങ്കരാചാൎയ്യർ, രാമർ മുതലായവയിൽ ബഹുവചനം പൂജാൎത്ഥമാകുന്നു. രാമകൃഷ്ണന്മാർ മുതലായ ബഹുവചനങ്ങളും ഉപയോഗിക്കാറുണ്ടു.
(5) വിഭക്തിനിമിത്തം രൂപഭേദം എല്ലാനാമങ്ങൾക്കും വരും. സൎവനാമങ്ങൾക്കു സംബോധനയില്ല.

ജ്ഞാപകം. — എല്ലാ വിഭക്തികളിലും പ്രയോഗിക്കാത്തവയും ആഖ്യയായിരിക്കാത്തവയും ആയ നാമങ്ങളെ അവ്യയങ്ങളായിട്ടു വിചാരിക്കേണം.

താളിളക്കം
!Designed By Praveen Varma MK!