Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

180 സങ്കീൎണ്ണവാക്യം

169. ഒരു പ്രധാനവാക്യവും ആയതിനെ ആശ്രയിച്ചു നില്ക്കുന്ന ഒന്നോ അധികമോ ഉപവാക്യങ്ങളും ചേൎന്നുണ്ടായ വാക്യത്തിന്നു സങ്കീൎണ്ണവാക്യം (Complex Sentence) എന്നു പേർ.
(i) (a) “ഞാൻ ആശ്രമവാസികളെ കണ്ടു തിരിച്ചു വരും (b) പോഴെക്കു കുതിരകളെ നനച്ചുകൊണ്ടു വരേണം.” ഇതു ഒരു സങ്കീൎണ്ണവാക്യം. ഇതിൽ (a) എന്ന ഉപവാക്യം ശബ്ദന്യൂനത്തിൽ അവസാനിക്കുന്നതുകൊണ്ടു പോഴേക്കു എന്ന നാമത്തെ വിശേഷിക്കുന്ന ഭേദകവാക്യം ആകുന്നു. (b) എന്നതു പ്രധാനവാക്യം ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!