Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

153 പരീക്ഷ. (134 — 145.)

1. വിശേഷണമെന്നാലെന്തു?
2. വിശേഷണത്തിന്നു മറ്റു പേരുകൾ പറക.
3. വിശേഷണങ്ങൾ എത്ര വിധം? ഇവയെ വിവരിച്ചുദാഹരിക്കുക.
4. ഭേദകങ്ങളെ വിഭജിക്കുക.
5. ധാതുജമെന്നാൽ എന്തു? ഉദാഹരിക്കുക.
6. ധാതുക്കൾക്കുണ്ടാകുന്ന വികാരങ്ങൾ ഏവ?
7. സാൎവ്വനാമികമെന്നാൽ എന്തു? ഉദാഹരിക്കുക.
8. സംഖ്യാവാചകങ്ങൾ ഏവ? ഓരോന്നിന്നു ഉദാഹരണം പറക.
9. പരിമാണമെന്തെന്നു വിവരിക്കുക.
10. പാരിമാണിക ഭേദകങ്ങൾ ഏവ?
11. ഗുണവചനങ്ങൾ ഏവ?
12. ഇവയിൽ നിത്യസമാസത്തിന്റെ പൂൎവ്വപദങ്ങൾ ആയിരുന്നവ ഏവ?
13. ഭേദകങ്ങളാൽ ഉണ്ടാകുന്ന നിത്യ സമാസങ്ങൾ എവ?
14. കൃതിജമെന്നാൽ എന്തു? വിവരിക്കുക.
15. കൃതിജങ്ങളെ വിഭജിക്കുക.
16. ക്രിയാവിശേഷണങ്ങളായ അവ്യയങ്ങൾ ഏവ? അവയെ വിഭജിക്കുക.
17. അവ്യയം, നിപാതം, സംഗ്രാഹകഘടകങ്ങൾ, വ്യാക്ഷേപകങ്ങൾ ഇവയെ വിവരിക്കുക.

താളിളക്കം
!Designed By Praveen Varma MK!