Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

151 കൃതിജം

141. (1) അപൂൎണ്ണക്രിയയിൽനിന്നുണ്ടായ വിശേഷണങ്ങൾ കൃതിജങ്ങൾ ആകുന്നു.
(2) ശബ്ദന്യൂനങ്ങൾ നാമവിശേഷണങ്ങൾ ആകുന്നു (i. 103). ക്രിയാന്യൂനങ്ങളും ഭാവരൂപം എന്നു പറയുന്ന ക്രിയാനാമവും ക്രിയാവിശേഷണങ്ങൾ ആകുന്നു (i. 109). സംഭാവനയും അനുവാദകവും അന്യവാക്യത്തെ ആശ്രയിച്ചിരിക്കയാൽ ക്രിയാവിശേഷണങ്ങൾ അല്ല. ക്രിയാപുരുഷനാമം ഉത്തരവിശേഷണമായ്വരും.
(i) ശബ്ദന്യൂനം - നടക്കുന്ന മനുഷ്യൻ, പഠിച്ച പാഠം, വരും കാലം, ഇരിക്കും ദിക്കു.
(ii) ക്രിയാന്യൂനം - നടന്നുപോയി, പഠിച്ചുതീൎത്തു, വന്നിട്ടുണ്ടു, ഇരുന്നു കഴിച്ചു.
(iii) ഭാവരൂപം - ആകേ നശിച്ചു, പഴുക്ക ചുട്ടു, ഇരിക്കേ കെടും, അകലേ നിന്നു.
(iv) ക്രിയാപുരുഷനാമം - അവൻ നടന്നവൻ ആകുന്നു, ഇവൻ വായിക്കുന്നവൻ.
(v) ക്രിയാവിശേഷണങ്ങളായ അവ്യയങ്ങളെക്കുറിച്ചു അവ്യയാധികാരത്തിൽ പറയും. (i. 109).
(vi) താഴേ കാണുന്ന വാക്യങ്ങളിലേ വിശേഷണങ്ങളെ കാണിച്ചു അവ ഏതു പദങ്ങളോടു അന്വയിക്കുന്നുവെന്നും എങ്ങനെ ഉത്ഭവിച്ചവയെന്നും പറക.
1. ചൊൽക്കൊണ്ട നയജ്ഞന്മാർ ഏററവുമാനന്ദിക്കും.
2. എങ്കിലോ, മന്ദാകിനീതന്നുടെ തീരത്തിങ്കൽ
തുംഗമായൊരുപുരം പാടലീപുത്രമെന്നു
ചൊൽപ്പൊങ്ങും നൃപതികൾക്കിരിപ്പാനുണ്ടായി.
3. നന്ദനാം മഹീപതിതന്നുടേ പത്നികളായ്
സുന്ദരാംഗികളായി രണ്ടുപേരുണ്ടോയ്വന്നു.
4. യൌവനം വന്നു പരിപുൎണ്ണമായ്ചമഞ്ഞതി
ഗൎവ്വിതന്മാരായുള്ള പുത്രരെ കണ്ടു നൃപൻ,
മന്ത്രികളെയും നിജപുത്രന്മാരെയും വിളിച്ച്
അന്തികേ വരുത്തിക്കൊണ്ടീവണ്ണം ഉരചെയ്താൻ.
(vii) മേലെഴുതിയ വാക്യങ്ങളിലേ സമാസങ്ങളെ പറക.
(viii) മേൽവാക്യങ്ങളിലേ പ്രയോഗങ്ങളെയും പ്രകാരങ്ങളെയും പറക.

താളിളക്കം
!Designed By Praveen Varma MK!