Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

150 ഗുണവചനം

140. (1) ഗുണങ്ങളെ പറയുന്ന വിശേഷണങ്ങൾ ഗുണവചനങ്ങൾ ആകുന്നു. (i. 99 —100.)
വെളുത്ത, വെള്ള, കറുത്ത, പച്ച, നീണ്ട, നേരിയ, പുത്തൻ, ചുകുന്ന.
(2) ഇവ ഉത്തരവിശേഷണങ്ങളായ്വരുന്നുവെങ്കിൽ ഇവക്കും വിശേഷ്യങ്ങൾക്കും ലിംഗവചനങ്ങളിൽ സമാനാധികരണം (ii. 107.) ഉണ്ടാകും. (i. 106—107.)
കറുത്ത മനുഷ്യൻ - മനുഷ്യൻ കറുത്തവൻ, മനുഷ്യർ കറുത്തവർ, സ്ത്രീകറുത്തവൾ, കാടു വലിയതു.
(3) ഗുണവചനങ്ങൾ സംസ്കൃതഭാഷയിൽനിന്നുണ്ടായവ എങ്കിൽ അവക്കു എല്ലായ്പോഴും സമാനാധികരണം ഉണ്ടായിരിക്കേണം.
സുന്ദരനായ പുരുഷൻ, സുന്ദരിയായ നാരി, സുന്ദരമായ ഉപവനം, മധുരമായ ഗാനം, ബലവാനായ പുരുഷൻ, വിദുഷിയായ രാജ്ഞി, പ്രിയയായ ഭാൎയ്യ.
(4) തദ്വത്തായ തദ്ധിതവും സമാനാധികരണത്തിൽ വരും.
തടിയനായ മനുഷ്യ ൻ, മടിയനായ കുട്ടി, കൊതിച്ചിയായ പെൺ, തൊണ്ടിയായ സ്ത്രീ. (ii, 90.)
(5) അൻപ്രത്യയാന്തമായ നപുംസകതദ്ധിതങ്ങൾ വിശേഷണങ്ങളായ്വരും.
വടക്കൻ കല്യാണസൌഗന്ധികം, തെക്കൻ ബകവധം, പടിഞ്ഞാറൻ കാററു, കിഴക്കൻ മുണ്ടു, മുള്ളൻ ചേന.
(i) ഇവയെ നിത്യസമാസങ്ങളാക്കി എടുക്കാം.

താളിളക്കം
!Designed By Praveen Varma MK!