Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

143 കാലോപപദങ്ങൾ

131. ഭൂതം ആദിയായ ത്രികാലങ്ങളിൽ അൎത്ഥവിശേഷങ്ങളെ കാണിപ്പാനായിട്ടു ചേൎക്കുന്ന ഉപപദങ്ങൾക്കു കാലോപപദങ്ങൾ എന്നു പേർ.
(i) പോകയാകുന്നു, പോകയായിരുന്നു, പോകയായിരിക്കും, പോയ്ക്കൊണ്ടിരിക്കുന്നു, പോയ്ക്കൊണ്ടിരുന്നു, പോയ്ക്കൊണ്ടിരിക്കും, പോകുമായിരിക്കും, പോകുമായിരുന്നു, പോയിട്ടുണ്ടായിരിക്കാം.
(ii) ഇങ്ങനെ കാലത്തിൻറയും പ്രകാരത്തിൻറയും അൎത്ഥത്തിൽ വിശേഷങ്ങളെ കാണിക്കുന്ന ഉപപദങ്ങൾ ഉണ്ടു. ഇവിടെ കാലവിഭാഗങ്ങളെ പറയുന്നില്ല.
132. (1) അരു, അൽ, ഇൽ, ഉൾ, ഉറു, എൻ, ഒൽ, തകു, പുക, മികു, പോൽ, വേൺ മുതലായ ധാതുക്കൾക്കുഎല്ലാരൂപങ്ങളും ഇല്ലാത്തതുകൊണ്ടു ഊനക്രിയകൾ എന്നു പറയും.
(2) ഈ ന്യൂനത തീൎപ്പാൻ വേണ്ടി ഇവയോടു ചേൎന്നുവരുന്ന ക്രിയകൾ പൂരണോപപദങ്ങൾ ആകുന്നു. അല്ലായിരുന്നു, ഇല്ലായിരുന്നു, ഉണ്ടാകും, ഉണ്ടാക്കും, ഉണ്ടായിരിക്കും, ഉണ്ടാകേണം, വേണ്ടിരുന്നു, വേണ്ടിവന്നു.
133. (1) ഇങ്ങനെ ഭേദകോപപദം, കാലോപപദം, പൂരണോപപദം എന്നീ മൂന്നുവിധം ഉപപദങ്ങൾ പ്രാൿപദത്തെ വിശേഷിക്കുന്നതുകൊണ്ടു വിശേഷണോപപദങ്ങളാകുന്നു. ഇവയും തമ്മിൽ ചേൎന്നു സമാസങ്ങൾ ഉണ്ടാകും. വായിച്ചുതീൎന്നിട്ടുണ്ടായിരുന്നു, അറിയിച്ചുകൊള്ളാമായിരുന്നു.
(2) ഇവ സമാസങ്ങളാകയാൽ പൂൎവ്വപദവും ഉത്തരപദവും എങ്ങനെ അടുത്തടുത്തുവരുന്നുവോ അതുപോലെ പ്രാൿ പദവും ഉപപദവും അടുത്തടുത്തുവരേണം. ഇവക്കു അന്യപദത്താൽ വ്യവധാനം വരികയുമരുതു. എന്നാൽ പദ്യത്തിൽ ചിലപ്പോൾ ഉപപദങ്ങളെ വ്യസ്തപദങ്ങളായിട്ടും ഉപയോഗിക്കാറുണ്ടു. (ii. 96. 4.)
1. വാനോർപുരം പുക്കു പീയുഷവും കൊണ്ടു
മാനമോടെ വരികെന്നാൻ ജനകനും (കൊണ്ടുവരിക).
2. ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു (ചോദിക്കുന്നുണ്ടു).

താളിളക്കം
!Designed By Praveen Varma MK!