Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

138 അനുജ്ഞായക പ്രകാരം

122. ആകധാതുവിന്റെ രൂപങ്ങളായ ആം, ആവു, ആ വുന്നു എന്നിവയെ പ്രകൃതിയോടു ചേൎത്തു അനുജ്ഞായക പ്രകാരം ഉണ്ടാക്കും.
(i) ആം. പോകാം, നടക്കാം, പറയാം, വരാം, തരാം, തിന്നാം. (ii) ആവൂ. പോകാവു, നടക്കാവൂ, പറയാവൂ, വരാവൂ, തരാവൂ, തിന്നാവൂ. (iii) ആവുന്നു. പോകാവുന്നു, നടക്കാവുന്നു, പറയാവുന്നു, വരാവുന്നു, തരാവുന്നു, തിന്നാവുന്നു.
(i) ഈ രൂപങ്ങൾ ക്രിയ കാണിക്കുന്ന വ്യാപാരം ചെയ്വാൻ കൎത്താവിന്നു സമ്മതം (അനുവാദം) ഉണ്ടെന്നു കാണിക്കും.
(ii) ആം, ആവു ഭാവിയുടെ അൎത്ഥത്തെയും ആവുന്നു വൎത്തമാനത്തിന്റെ അൎത്ഥത്തെയും കാണിക്കുന്നു.
(iii) ഈ പ്രകാരത്തിൽ ഭൂതകാലം ഇല്ല. കഴിഞ്ഞ കാലത്തു നടന്നകാൎയ്യം ചെയ്യുന്നതിന്നു അനുവാദം കിട്ടീട്ടും ക്രിയാവ്യാപാരം ചെയ്വാൻ കഴിയാത്തതു കൊണ്ടു അനുജ്ഞായകത്തിൽ ഭൂതമില്ല.

ജ്ഞാപകം. - ഈ നാലുപ്രകാരങ്ങളിൽ നിൎദ്ദേശികവും നിയോജകവും ക്രിയാസമാസങ്ങൾ അല്ല; വിധായകവും അനുജ്ഞായകവും സമാസത്താൽ ഉണ്ടായവ തന്നേ. നിയോജകത്തിൽനിന്നു അപൂൎണ്ണക്രിയകൾ ഉണ്ടാകാറില്ല. മറ്റു മൂന്നുപ്രകാരങ്ങളിൽനിന്നു അപൂൎണ്ണക്രിയകൾ ഉണ്ടാകും.

താളിളക്കം
!Designed By Praveen Varma MK!