Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

135 നിൎദ്ദേശകം

118. വെറും ക്രിയാവ്യാപാരത്തെ മാത്രം കാണിക്കുന്ന ക്രിയാരൂപത്തിന്നു നിൎദ്ദേശകം എന്നു പേർ.
(i) ഈശ്വരൻ ലോകങ്ങളെ സൃഷ്ടിച്ചു; മനുഷ്യരെ സംരക്ഷിക്കുന്നു; ദുഷ്ടരെ ശിക്ഷിക്കും. സത്യം സദാ ജയിക്കും. ജയിച്ചു, ജയിക്കുന്നു, ജയിക്കും മുതലായ ക്രിയാരൂപങ്ങൾ ജയിക്കുക എന്ന വ്യാപാരം നടക്കുന്നു എന്നുമാത്രമല്ലാതെ അതു ഏതുവിധത്തിൽ നടക്കുന്നു എന്നു കാണിക്കാത്തതുകൊണ്ടു ഈ രൂപങ്ങളെ നിൎദ്ദേശകപ്രകാരം എന്നു പറയും.

താളിളക്കം
!Designed By Praveen Varma MK!