Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

133 കൎത്തരിപ്രയോഗം, കൎമ്മണിപ്രയോഗം

115. (1) വാക്യത്തിലേ ക്രിയ പ്രഥമവിഭക്തിയെ ആശ്രയിച്ചു അതിനോടു അന്വയിച്ചുവരുന്നതുകൊണ്ടു പ്രഥമവിഭക്തിയിൽ വരുന്ന പദത്തിന്നു പ്രാധാന്യം ഉണ്ടെന്നു പറയും. സാധാരണമായി വാക്യത്തിലേ കൎത്താവു പ്രഥമയിൽ വരും. അതുകൊണ്ടു കൎത്താവിന്നു പ്രാധാന്യം ഉണ്ടായിരിക്കും. കൎത്താവിന്നു പ്രാധാന്യം കല്പിച്ചു അതിനെ പ്രഥമയിൽ പ്രയോഗിച്ചാൽ ആ വാക്യത്തിലേ ക്രിയയെ കൎത്താവിൽ ക്രിയയെന്നോ അല്ലെങ്കിൽ കൎത്തരിപ്രയോഗമെന്നോ പറയും.
(2) കൎമ്മത്തിന്നു പ്രാധാന്യം കല്പിച്ചു അതിനെ പ്രഥമയിൽ പ്രയോഗിച്ചാൽ ആ കൎമ്മത്തോടു അന്വയിക്കുന്ന ക്രിയയെ കൎമ്മത്തിൽ ക്രിയ എന്നും കൎമ്മണിപ്രയോഗം എന്നും പറയും.
കൎത്തരിപ്രയോഗം. കൎമ്മണിപ്രയോഗം.
1. ഈശ്വരനെ ഭക്തന്മാർ ഭജിക്കുന്നു. 1. ഭക്തന്മാരാൽ ഈശ്വരൻ ഭജിക്കപ്പെടുന്നു.
2. കുട്ടികൾ സത്യം പറയുന്നു. 2. കുട്ടികളാൽ സത്യം പറയപ്പെടുന്നു.
3. ശിഷ്യന്മാർ വേദം പഠിക്കുന്നു. 3. ശിഷ്യന്മാരാൽ വേദം പഠിക്കപ്പെപ്പെടുന്നു

(i) കൎത്തരിപ്രയോഗത്തിലേ കൎത്താവു (ഭക്തന്മാർ, കുട്ടികൾ, ശിഷ്യന്മാർ പ്രഥമയിൽ ആയിരുന്നതു കൎമ്മണിപ്രയോഗത്തിൽ തൃതീയവിഭക്തിയിൽ വരും (ഭക്തന്മാരാൽ, കുട്ടികളാൽ, ശിഷ്യന്മാരാൽ). കൎത്തരിപ്രയോഗത്തിലേ കൎമ്മം (ഈശ്വരനെ, സത്യം, വേദം) കൎമ്മണിപ്രയോഗത്തിൽ പ്രഥമയിൽ വരും. (ഈശ്വരൻ, സത്യം, വേദം).
116. (1) ഒന്നാം ക്രിയാനാമത്തോടു പെടുധാതുവിന്റെ രൂപങ്ങളെ ചേൎത്തു കൎമ്മണിപ്രയോഗത്തിലേ ക്രിയാരൂപങ്ങളെ ഉണ്ടാക്കുന്നു.
സേവിക്കപ്പെടുന്നു, കൊടുക്കപ്പെട്ടു, വിളിക്കപ്പെടും, അടിക്കപ്പെട്ടാൽ.
2) സകൎമ്മകക്രിയകൾക്കു മാത്രം രണ്ടു പ്രയോഗങ്ങൾ ഉള്ളൂ. അകൎമ്മകക്രിയകൾക്കു കൎമ്മമില്ലാത്തതുകൊണ്ടു കൎമ്മണിപ്രയോഗമില്ല; കൎത്തരിപ്രയോഗം മാത്രമേയുള്ളൂ. അതുകൊണ്ടു അകൎമ്മകധാതുവിനോടു പെടുധാതു ചേൎക്കാറില്ല.
(3) കൎത്തരിപ്രയോഗത്തിൽ ക്രിയക്കുണ്ടാക്കുന്ന രൂപങ്ങളെ കൎമ്മണിപ്രയോഗത്തിലും ഉണ്ടാകും.
വിളിക്കപ്പെടുകയാൽ, വിളിക്കപ്പെട്ട, വിളിക്കപ്പെട്ടാൽ.
(4) കൎമ്മത്തിന്നു പ്രാധാന്യംവരുത്തുവാനും ക്രിയയുടെ കൎത്താവാരെന്നു നിശ്ചയമില്ലെന്നു കാണിപ്പാനും കൎമ്മണിപ്രയോഗം ഉപയോഗിക്കും.

താളിളക്കം
!Designed By Praveen Varma MK!