Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

129 ദ്വന്ദ്വൻ.

110. അനേകനാമങ്ങളെക്കൂട്ടിച്ചേൎക്കുന്നതിന്നു ഉം അവ്യയം ഉപയോഗിക്കും. രാമനും കൃഷ്ണനും ഈ രണ്ടു പദങ്ങളെ ഒരു പദമാക്കി, ഉം അവ്യയം വിട്ടുകളഞ്ഞു സമാസം ബഹുവചനമാക്കിയാൽ രാമകൃഷ്ണന്മാർ എന്ന സമാസം ഉണ്ടാകും. ഈ സമാസത്തിന്നു ദ്വന്ദ്വൻ എന്നു പേർ.
അമ്മയച്ഛന്മാർ, സ്ത്രീപുരുഷന്മാർ, ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രന്മാർ, കൈകാലുകൾ.
(i) സന്ധിയിൽ ഉത്തരപദത്തിന്നു വിധിച്ച ദ്വിത്വം ദ്വന്ദ്വനിൽ വരികയില്ല. കടതഴചാമരങ്ങൾ, ആനതേർകുതിരകാലാൾ, കൈകാലുകൾ.
(ii) വിഗ്രഹവാക്യത്തിൽ ഘടകപദങ്ങൾ പ്രഥമയിൽ വരുന്നതുകൊണ്ടു എല്ലാ പദങ്ങൾക്കും പ്രാധാന്യം.
(iii) ദ്വന്ദ്വനിൽ സംജ്ഞാനാമത്തിന്നു ബഹുവചനം വരും. രാമകൃഷ്ണമാർ.

താളിളക്കം
!Designed By Praveen Varma MK!