Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

120 തൽപുരുഷൻ, ദ്വന്ദ്വൻ, ബഹുവ്രീഹി

100. ഘടകപദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചു സമാസങ്ങളെ തൽപുരുഷൻ, ദ്വന്ദ്വൻ, ബഹുവ്രീഹി എന്ന മൂന്നു തരങ്ങളായി വിഭാഗിച്ചിരിക്കുന്നു.
(i) തൽപുരുഷൻ - കൽക്കുഴി, കടൽക്കാക്ക, പോൎക്കളം, തുന്നൽപ്പണി, ചെറുകട്ടി.
(ii) ദ്വന്ദ്വൻ - രാമകൃഷ്ണന്മാർ, കൈകാലുകൾ, കന്നുകാലികൾ, ആടുമാടുകൾ.
(iii) ബഹുവ്രീഹി - താമരക്കണ്ണൻ, അഞ്ചമ്പൻ, മുകിൽവൎണ്ണൻ, മധുവാണി.
(1) തൽപുരുഷനിൽ ഉത്തരപദത്തിന്നും ദ്വന്ദ്വനിൽ എല്ലാ പദങ്ങൾക്കും ബഹുവ്രീഹിയിൽ അന്യപദത്തിന്നും പ്രാധാന്യം ഉണ്ടാകും.
(2) കടൽക്കാക്ക എന്നതിൽ കടൽ എന്നതു കാക്കയുടെ ലക്ഷണം പറയുന്നതുകൊണ്ടു അതു അപ്രധാനം. കാക്ക വിശേഷ്യമാകയാൽ അതു പ്രധാനം.

താളിളക്കം
!Designed By Praveen Varma MK!