Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

119 ലുൿസമാസം, അലുൿസമാസം

98. പൂൎവ്വപദത്തിന്നു ഉത്തരപദത്തോടുള്ള സംബന്ധം കാണിക്കുന്ന പ്രത്യയങ്ങൾ ലോചിച്ചു സമാസം ഉണ്ടാകുന്നു വെങ്കിൽ ആ സമാസത്തെ ലുൿസമാസം എന്നും, പ്രത്യയങ്ങൾ ലോപിക്കാതെ സമാസം ഉണ്ടാകുന്നുവെങ്കിൽ അതിനെ അലുൿസമാസം എന്നും പറയും.
ലുൿസമാസം - ഇഷ്ടതോഴി, കഴലിണ, മധുരവാണി, പുലിത്തോൽ, മാൻകുട്ടി.
അലുൿസമാസം - മരഞ്ചാടി, ചേരമാൻരാജ്യം, രാമൻനായർ, ശ്രീധരൻ നമ്പൂതിരി.
99. സമാസത്തിന്നും വാക്യത്തിന്നും ഏകാൎത്ഥീഭാവം ഉണ്ടെങ്കിലും വാക്യത്തിന്നു ഐകപദ്യമല്ലാത്തതിനാൽ അതു സമാസത്തിൽനിന്നു വ്യത്യാസപ്പെടുന്നു.

താളിളക്കം
!Designed By Praveen Varma MK!