Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

104 പരീക്ഷ. (70 — 77.)

1. ധാതു എന്നാൽ എന്തു?
2. ധാതുവിൽനിന്നു പ്രകൃതി എങ്ങനെ ഉണ്ടാക്കുന്നു?
3. പ്രകൃതി ഉണ്ടാക്കുവാനായിട്ടു ചേൎക്കുന്ന പ്രത്യയങ്ങൾക്കു എന്തു പേർ?
4. വികരണങ്ങളെ പറക.
5. പ്രകൃതികൾ എത്ര വിധം? അവയെ വിവരിക്കുക.
6. പ്രയോജ്യകൎത്താവു, പ്രയോജകൎത്താവു ഇവ തമ്മിൽ എന്തു ഭേദം?
7. പ്രയോജകപ്രകൃതി എന്നാൽ എന്തു?
8. ധാതുവിന്റെ അൎത്ഥമെന്തു?
9. ഈ അൎത്ഥത്താൽ ഉണ്ടാകുന്ന ക്രിയാഭേദങ്ങൾ ഏവ?
10. ക്രിയക്കു രൂപഭേദം എങ്ങനെ ഉണ്ടാകും?
11. കാലം, പ്രകാരം, പ്രയോഗം എന്നാൽ എന്തു?
12. ഏതു കാലരൂപത്തിൽനിന്നു ധാതു നിശ്ചയിക്കാം?
13. ഏതു കാലത്തിൽ ധാതുവിനോടും, ഏതിൽ പ്രകൃതിയോടും പ്രത്യയം ചേൎക്കും?
14. ഭൂതപ്രത്യയങ്ങൾ ഏവ?
15. ഇപ്രത്യയം ഏതുവിധം ധാതുക്കളിൽ വരും?
16. തുപ്രത്യയം ഏതു ധാതുക്കളിൽ വരും?
17. തൂ എങ്ങനെയെല്ലാം മാറിപ്പോകും എന്നു പൂണ്ണമായി വിവരിക്കുക.

താളിളക്കം
!Designed By Praveen Varma MK!