Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

309. ഉം അവ്യയത്തിന്നു വേറെ പ്രയോഗങ്ങൾ ഉണ്ടൊ?

ഉം അവ്യയം, വാക്യപ്പങ്കുകളെയും, പലവാക്യങ്ങളെയും തമ്മിൽ തമ്മിൽ കൂട്ടിച്ചേൎപ്പാൻ കൊള്ളാം.
I. ഉ-ം. വാക്യപ്പങ്കുകളെ ചേൎക്കുക.
1. ഉ-ം. (ആഖ്യകൾ.) അച്ചനും അംബയും വന്നു.
2. (ആഖ്യാതങ്ങൾ.) ഇതു ചൊൽകയും കേൾക്കയും ചെയ്തു.
3. (കൎമ്മങ്ങൾ.) അടിയാർ കുടിയാരേയും വരുത്തി.
II. (പലവാക്യങ്ങളെ ചേൎക്കുക.) ഇങ്ങും ദണ്ഡം ഇല്ല എന്നു അവർ പറഞ്ഞാറെ അടിയൻ യാത്രയും വഴങ്ങി.

താളിളക്കം
!Designed By Praveen Varma MK!