Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

307. ഉം അവ്യയത്തിന്റെ പ്രയോഗം എങ്ങിനെ?

ഉം അവ്യയം, 1. സംഖ്യാപൂൎണ്ണത, 2. ഇരട്ടിവാചകം, 3. അനുവാദകാൎത്ഥം മുതലായ പ്രയോഗങ്ങൾക്കു കൊള്ളാം.
1. ഉ-ം. (സംഖ്യാപൂൎണ്ണത.) രണ്ടുകണ്ണും പോയി; ഇത്ര നാളും;
2. (ഇരിട്ടിവാചകം.) കൊല്കിലും ആം കൊല്ലാകിലും ആം;
3. (അനുവാദകാൎത്ഥം.) എന്നിട്ടും അവൻ അനുസരിച്ചിട്ടില്ല.
(ഈ അനുവാദകാൎത്ഥക ഉം അവ്യയം സകല അനുവാകക്രിയകളിലും കാണും).

താളിളക്കം
!Designed By Praveen Varma MK!