Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

305. ഏ അവ്യയത്തിന്റെ പ്രയോഗം എങ്ങിനെ?

ഏ അവ്യയത്തിന്നു, 1. സ്ഥലം, 2. പൂൎണ്ണതിട്ടം, 3. മാത്രം, 4. ചോദ്യം, എന്നിവറ്റിന്നും, 5. നാമങ്ങൾക്കു ക്രിയകളെ വിശേഷിക്കുംവണ്ണം ശക്തിപ്പെടുത്തുവാൻ എന്നീ അഞ്ചു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (സ്ഥലം.) പടിഞ്ഞാറേ; ആകാശമാൎഗ്ഗമേ ചെന്നു; നിന്നുടെ വഴിയേ വന്നു;
2. (പൂൎണ്ണതിട്ടം.) കന്നുകിടാക്കളെ കൂട്ടമേ മടക്കി; ആരുമേകാണാതെ; പണ്ടൊരു നാളുമേ കണ്ടറിയാ;
3. (മാത്രം.) രണ്ടേ ഉള്ളു; നമ്മുടെ പാപമേ കാരണം; എങ്കിലേ നല്ലൂ; വെക്കയേ വേണ്ടു;
4. (ചോദ്യം.) നീ അല്ലേ പറഞ്ഞതു?
5. (വിശേഷണീകരണം.) നന്നേ പുകഴ്ത്തി; സുഖമേ കടന്നു.

താളിളക്കം
!Designed By Praveen Varma MK!