Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

304. കൎമ്മണിപ്രയോഗത്തിന്നു തുണ നില്ക്കുന്നതു എപ്പോഴും പെടുക എന്ന സഹായക്രിയതന്നെയൊ?
കൎമ്മണിപ്രയോഗത്തിന്നു തുണ നില്ക്കുന്നതു എപ്പോഴും പെടുക എന്ന സഹായക്രിയ മാത്രം അല്ല, അതിന്നു, വെവ്വേറെ സഹായക്രിയകൾ ഉണ്ടാകുന്നതും, സഹായക്രിയ കൂടാതെ ഉള്ള സകൎമ്മകക്രിയയും കൂടെ ദുൎല്ലഭമായി തനിയായ് നില്ക്കുന്നതും ആം.
ഉ-ം. പാന പൊട്ടിച്ചു പോയി; കടലാസ്സു തുണികൊണ്ടുണ്ടാക്കിയതു; നാലാം തന്ത്രം ലബ്ധനാശം എന്നു ചൊല്ലുന്നു.

താളിളക്കം
!Designed By Praveen Varma MK!