Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

299. ആധിക്യങ്ങൾക്കായി വരുന്ന ക്രിയകൾ ഏവ?

മിക്ക, പെരുത്ത, ഏറിയ എന്നു തുടങ്ങിയുള്ള ശബ്ദന്യൂനങ്ങൾ നാമങ്ങളെ വിശേഷിക്കുന്നതിന്നും, വളരെ, ഏറവെ, തുലൊം (=തുലവും) മുതലായി ഏ ഉം അവ്യയത്തോടു കൂടിയ ഭാവരൂപങ്ങൾ ക്രിയകളെ വിശേഷിക്കുന്നതിന്നും, എടുത്തുവരുന്നതുകൊണ്ടു അവ ആധിക്യങ്ങൾക്കായി വരുന്ന ക്രിയകൾ തന്നെ.
ഉ-ം. മിക്കപേരും; പെരുത്താളുകൾ, ഏറിയ പുരുഷാരം; വളരെ ഉണ്ടു; ഏറ പറഞ്ഞു; തുലൊം നശിച്ചു.

താളിളക്കം
!Designed By Praveen Varma MK!