287. ശബ്ദന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?
ശബ്ദന്യൂനത്തിന്റെ പ്രയോഗം നാമങ്ങളെ വിശേഷിക്കുന്നതിന്നു തന്നെ; എന്നാൽ ശബ്ദ ന്യൂനങ്ങളാൽ ഉണ്ടായ്വരുന്ന അപൂൎണ്ണ വാക്യങ്ങ ളെ പൂൎണ്ണവാക്യങ്ങളോടു ചേൎക്കുന്നതിന്നും കൊള്ളിക്കാം. (311-ൽ നോക്കുക)
ഉ-ം. നാഥനില്ലാത്ത പടയാകാ; കെട്ടിയിട്ടപട്ടിക്കു കുപ്പയെല്ലാം ചോറു.