Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

270. വിഭക്തിപ്രത്യയങ്ങൾക്കു പകരമായ്താൻ, സഹായമായ്താൻ വരുന്ന ക്രിയകൾ ഏവ?

1. തൃതീയക്കുപകരം കൊണ്ടു എന്ന ക്രിയാന്യൂനംപ്രധാനം. ഇതു സജീവനാമങ്ങളുടെ ദ്വിതീയ വിഭക്തിയെ ഭരിക്കുന്നു.
ഉ-ം. അവനെ കൊണ്ടു ചെയ്യിച്ചു; [ഇതിൽ കൊണ്ടു എന്ന ക്രിയ ചെയ്യിച്ചു എന്നതിനാൽ പൂൎണ്ണം;] ഇപ്രകാരം തന്നെ തൊട്ടു, ചൊല്ലി, കുറിച്ചു എന്ന ക്രിയാന്യൂനങ്ങളും പ്രധാനമായി വരുന്നു.
ഉ-ം. അതിർ തൊട്ടു പിശകി; നാടു ചൊല്ലി പിണക്കം; നിന്നെ കുറിച്ചില്ല ശങ്ക.
2. സാഹിത്യത്തിന്നുപകരം പ്രഥമവിഭക്തിയിൽ
ഉം എന്ന അവ്യയത്തോടുകൂടെ ആയി എന്ന ക്രിയാന്യൂനത്തെ ചേൎക്കും.
ഉ-ം. ഞാൻ അവനുമായ് വന്നു, എന്നതിൽ, അയ് എന്ന ക്രിയ, വന്നു എന്നതിനാൽ പൂൎണ്ണം; ആരുമായിട്ടു യുദ്ധം; ൟപ്രയോഗത്തിൽ ഒന്നിച്ചു, ഒത്തു, കലൎന്നു, പൂണ്ടു മുതലായ ക്രിയാന്യൂനങ്ങളെയും എടുക്കാം.
3. ആയി, ആയ്ക്കൊണ്ടു, വേണ്ടി മുതലായ ക്രിയാന്യൂനങ്ങൾ കാരണം, അല്ലെങ്കിൽ നിമിത്താൎത്ഥത്തിന്നായി ചതുൎത്ഥിക്കു ചേൎക്കാം.
ഉ-ം. ഗുരുവിനായി ചെയ്തു; ഇതിൽ ആയി എന്ന ക്രിയയുടെ ആഖ്യ അസ്പഷ്ടം.
വെച്ചു എന്നുള്ള ക്രിയാരൂപം ഇങ്ങിനെ സപ്തമിയോടു സഹായമായ്വരും.
ഉ-ം. വഴിയിൽ വെച്ചു കണ്ടു. ഇപ്രകാരം വിഭക്തികൾക്കു സഹായമായ്വരുന്ന പദത്തിന്നു ഉപപദം എന്നു പറയാം.

താളിളക്കം
!Designed By Praveen Varma MK!