Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

027.മറ്റു സ്വരങ്ങളുടെ ഉച്ചാരണത്തിൽ ഏതു വിശേഷമെങ്കിലും ഉണ്ടോ?

അകാരം അൻ, അർ എന്നതിലും ഗ, ജ, ഡ, ദ, ബ എന്നവകളിലും അവകളുടെ ഘോഷങ്ങളിലും യ, ര, ല എന്നവകളിലും എ സ്വരത്തിന്നു അധികം അടുത്തതായ ഒരു താലവ്യസ്വരത്തിൽ ഉച്ചരിക്കുന്നു.
ഉ-ം. ഗജപതി എന്നതു ഗെജപതി എന്നപോലെ ഉച്ചരിക്കേണ്ടതു.
ജന്മി ,, ജെന്മി ,, ,, ,,
ദരിദ്രൻ ,, ദെരിദ്രെൻ ,, ,, ,,
യതി ,, യെതി ,, ,, ,,
രതി ,, രെതി ,, ,, ,,
ലത ,, ലെതയ്. ,, ,, ,,

താളിളക്കം
!Designed By Praveen Varma MK!