258. ദ്വിതീയയുടെ പ്രയോഗം എങ്ങിനെ? ദ്വിതീയ കൎമ്മാൎത്ഥമായിട്ടു ക്രിയകളെ ആശ്രയിക്കുന്നു. ഉ-ം. എന്നെ താങ്ങി. എങ്കിലും ചില ദ്വിതീയകൾ അകൎമ്മകക്രിയകളെയും ആശ്രയിക്കും. ഉ-ം. അവരെ അകന്നു; ദേവനെ കൂപ്പി; എന്നെ പിരിഞ്ഞു.