Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

245. ഉപവാക്യങ്ങളുടെ പ്രയോഗം എങ്ങിനെ?

ഉപവാക്യങ്ങൾ മുൻപറഞ്ഞപ്രകാരം വെവ്വേറെ വിശേഷണങ്ങളായ്ത്തന്നെ വരും; ശബ്ദന്യൂനത്താൽ അവസാനിച്ച ഉപവാക്യങ്ങൾ നാമങ്ങളെവിശേഷിക്കയും; ക്രിയാന്യൂനത്താലൊ, സംഭാവന അനുവാദക ഭാവരൂപം എന്നവകളാലൊ, ക്രിയാനാമങ്ങളുടയൊ ക്രിയാപുരുഷനാമങ്ങളുടയൊ വളവിഭക്തികളാലൊ അവസാനിച്ച ഉപവാക്യങ്ങൾ ക്രിയകളെയും വിശേഷിക്കയും ചെയ്യുന്നു; അതുകൊണ്ടു എല്ലാ ഉപവാക്യങ്ങളും, ഒറ്റപ്പദത്തെപ്പോലെ ആഖ്യാവിശേഷണമൊ, ആഖ്യാതവിശേഷണമൊ ആയിരിക്കും.
1. ഉ-ം. (ശബ്ദന്യൂനോപവാക്യം.) കെട്ടിയിട്ട നായിക്കു കുപ്പയെല്ലാം ചോറു;
2. (ക്രിയാന്യൂനോപവാക്യം.) കീഴോട്ടു പോരുവാൻ ഏതും പണിയില്ല; മോക്ഷം ഒഴിഞ്ഞു കരുതായ്ക നീ ഏതും;
3. (സംഭാവനോപവാക്യം.) നിരൂപിച്ചാൽ വരുവാനുള്ളാപത്തു പോക്കാമൊ?
n4. (അനുവാദകോപവാക്യം.) ഉണ്ണിക്കിടാക്കൾ പിഴച്ചു കാൽവെക്കിലും, കണ്ണിന്നു കൌതുകമുണ്ടാം പിതാവിന്നു;
5. (ഭാവരൂപോപവാക്യം.) പൂൎണ്ണതെളിവു എന്റെ പറ്റിൽ ഇരിക്കെ അവന്നായ് വിധിപ്പാൻ പാടുള്ളതല്ല;
6. (ക്രിയാനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപവാക്യം.) കല്മഷം ആകുന്നതു ധൎമ്മത്തെ മറക്കയാൽ;
7. (ക്രിയാപുരുഷനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപവാക്യം.) ചൊന്നതിനെ കേട്ടു.

താളിളക്കം
!Designed By Praveen Varma MK!