Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

239. ആഖ്യാതം നാമമായാൽ ആഖ്യാതവിശേഷണങ്ങളായ്വരുന്ന ഒറ്റപ്പദങ്ങൾ ഏവ?

ആഖ്യാതം നാമമായാൽ വിശേഷണങ്ങളായി വരുന്നവകളാവിതു:
i.) ശബ്ദന്യൂനം.
ഉ-ം. അതു വല്ലാത്ത മോഹം.
ii.) ഷഷ്ഠിവിഭക്തി.
ഉ-ം. ഇതു എന്റെ ജന്മം; എന്നുടെ ഗുരുക്കന്മാർ അന്തണപ്രവരന്മാർ.
iii.) മറ്റുള്ള വളവിഭക്തികൾ.
ഉ-ം. (തൃതിയ) ഇവൻ ധനദനോടു സദൃശൻ.
(ചതുൎത്ഥി) കേരളത്തിൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികൾക്കു തുല്യർ.
(സപ്തമി) ഇതു മലനാട്ടിലെ രാജാവു; വേടരിൽ പ്രധാനൻ ഞാൻ.
iv.) ആദേശരൂപം.
ഉ-ം. ഇതു ദൈവത്തിൻ വിലാസം തന്നെ; പൂൎവ്വശിഖ പരദേശത്തു നിഷിദ്ധം.
v.) പ്രതിസംജ്ഞനാമങ്ങൾ.
ഉ-ം. സാധു താൻ അവൻ തന്നെ;
എന്റെ ഭോഷത്വം തന്നെ ഞാൻ അങ്ങോട്ടു ചെന്നു പറഞ്ഞതു;
vi.) ആം എന്നതിനോടു കൂടിയും, കൂടാതെയും, ഉള്ള പ്രതിസംഖ്യാനാമങ്ങൾ.
ഉ-ം. സുഹൃല്ലാഭം എന്നതു രണ്ടാം തന്ത്രം; കൊത്തൊന്നു കണ്ടം രണ്ടു.
vii.) സൎവ്വാൎത്ഥപ്രതിസംഖ്യകൾ.
ഉ-ം. വാളെടുത്തവർ അറുപത്തുനാലു ഗ്രാമത്തിൽ എല്ലാരും അല്ല. എത്രയും നന്നു കഷായം.
viii.) ജാതിയും പ്രവൃത്തിയും സ്ഥാനവും മറ്റും കുറിക്കുന്ന ജാത്യാദിനാമങ്ങൾ.
ഉ-ം. വിഷ്ണുഗുപുൻ ചാണക്യബ്രാഹ്മണൻ തന്നെ; സുഗ്രീവന്റെ അഗ്രജൻ വാനരരാജൻ ബാലി.
ix.) സംസ്കൃതഗുണവാചകങ്ങളും, ക്രിയാന്യൂനങ്ങളും. (ഇതു പാട്ടിൽ തന്നെ നടപ്പു) പാട്ടിൽ, വിശേഷണം സമാസത്തിൽ പൂൎവ്വപദമായിനില്ക്കുന്നു.}
ഇവൻ അമലകുലവിഭവചരിതൻ ഋതുവൎണ്ണൻ. എന്നിവ പ്രധാനം.

താളിളക്കം
!Designed By Praveen Varma MK!