Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

232. ആഖ്യാതം കൂടെ അസ്പഷ്ടമായി വരുമൊ?

ആഖ്യാതം പലപ്പോഴും അസ്പഷ്ടം ആയ്വരും; അതുകൊണ്ടു എന്തു ഫലം? എന്നുപറയുന്നദിക്കിൽ ഉണ്ടു എന്ന ആഖ്യാതത്തെ സ്പഷ്ടമായ്പറയുമാറില്ല. അപ്രകാരം തന്നെ സൌഖ്യമോ നിങ്ങൾ്ക്കു? എന്നതിൽ, അൎത്ഥം നല്ലവണ്ണം വെളിവാക്കേണമെങ്കിൽ സൌഖ്യമുണ്ടോ? എന്നായിരിക്കും; പിന്നെ ഞാൻ അങ്ങോട്ടു എന്നതിൽ പോകും എന്നതു അസ്പഷ്ടവും; എങ്ങു? എന്നതിൽ ആഖ്യയും ആഖ്യാതവും രണ്ടും അസ്പഷ്ടവും ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!