Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

222. നാമങ്ങളെ വിശേഷിക്കുന്ന പദങ്ങളെ വ്യാകരിക്കുന്നതിനെകുറിച്ചു വല്ലതും പറവാനുണ്ടൊ?

നാമങ്ങളെ വിശേഷിക്കുന്ന പദങ്ങളെ വ്യാകരിക്കുന്നതിൽ കുറെ സൂക്ഷ്മം വേണ്ടതാകുന്നു; മുമ്പെ (221)ൽ കാണിച്ചപ്രകാരം ചിലവ സമാസത്താൽ ചേരുന്ന ധാതുക്കൾ ആകുന്നു; ആയതുകൊണ്ടു അവറ്റെ വെവ്വേറെ എടുത്തു വ്യാകരിപ്പാൻ പാടില്ല; മറ്റു ചിലവ ശബ്ദന്യൂനങ്ങളെ കുറിച്ചുള്ള (143ാം) ഉത്തരത്തിൽ കാണിച്ച പ്രകാരം ക്രിയകളുടെ ശബ്ദന്യൂനങ്ങളും ആകുന്നു.
ഉ-ം. വെളുത്ത വസ്ത്രം; ഇതിൽ വെളുത്ത എന്നതു വെളുക്കുക എന്ന ക്രിയയിൽനിന്നുണ്ടായ ശബ്ദന്യൂനം.
മറ്റു ചിലവ നാമങ്ങളുടെ ഷഷ്ഠികളാകുന്നു.
ഉ-ം. മാധുൎയ്യത്തിന്റെ വാക്കു.
മറ്റു ചിലവ ഒരു നാമത്താലും, ഉള്ള, ആയ, ആയുള്ള മുതലായ ക്രിയകളാലും ഉണ്ടാകും.
ഉ-ം. പക്ഷമായുള്ളവാക്കു; ഈ സംഗതിയിൽ ആദ്യത്തെ നാമം പക്ഷം എന്നതുവേറെ, ആയ, എന്നതു വേറെ, ഉള്ള എന്നതു വേറെ, വിശേഷിക്കപ്പെടുന്ന നാമമായ വാക്കു, എന്നതു വേറയും, വ്യാകരിക്കേണ്ടതാകുന്നു; പക്ഷമായുള്ള വാക്കു എന്നതു സമാസം അല്ല; അതു പ്രത്യേകം പ്രത്യേകം ആയുള്ള നാലു പദങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!