Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

202. പുനരൎത്ഥക്രിയകൾ എങ്ങിനെ ജനിക്കുന്നു?

പുനരൎത്ഥക്രിയകൾ ജനിക്കുന്നതു ഒന്നാമതു ധാതുവിനോട ങ്ങു പ്രത്യയം ചേൎക്കയാൽ തന്നെ. footnote{ ഇതിന്നും പിൻവരുന്ന ആറുചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളിൽ ബലക്രിയകളുടെ സംഗതിയിൽ ഉദാഹരണങ്ങളിൽ കാണുന്നതു ബലപ്രകൃതികൾ തന്നെ.}
ഉ-ം. മിൻ, ഞൾ എന്നവയിൽനിന്നു മിനുങ്ങു; ഞളുങ്ങു എന്നവ ഉണ്ടായി;
രണ്ടാമതു ധാതുവിന്റെ ആവൎത്തനത്താൽ അത്രെ.
ഉ-ം. വെൾ, ചുടു, നുറു, കിറു എന്നവയിൽനിന്നു വെളുവെളുക്കു; ചുടുചുടുക്കു; നുറുനുറുങ്ങു; കിറുകിറുക്കു എന്നവ ഉണ്ടായി.

താളിളക്കം
!Designed By Praveen Varma MK!