Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

168. ശേഷം ചില ഊനക്രിയകൾ ഉണ്ടൊ?

i.) ചില ഊനക്രിയകൾ ഉണ്ടു പോൽ ധാതു, ഇതിന്റെ ഒന്നാം ഭാവിപോലും; ക്രിയാനാമവും ഭാവരൂപവും പോല, പോല (വെ); ഇതുകൂടാതെ ഇതിന്നു മറ്റൊരു രൂപങ്ങളും ഇല്ല, പക്ഷെ ഒരു പോലെ, ഉണ്ടുപോൽ മുതലായവയിലെ പോൽ എന്നുള്ളതു ചൊൽ എന്നതിന്റെ രൂപത്താൽ വരുന്ന ശുദ്ധനാമം തന്നെ.
ii.) മേൽ ധാതു; ഇതിന്റെ രണ്ടാം ഭാവി മേലു നിഷേധഭാവി മേലാ, നിഷേധക്രിയാനാമം, മേലായ്ക ശേഷിക്കുന്നു.
iii.) അരുതു എന്നുള്ളതു അരു ധാതുവിന്റെ നപുംസകം എങ്കിലും നിഷേധക്രിയയുടെ മിക്കരൂപങ്ങളിലും പ്രയോഗിച്ചു വരുന്നു.
അതിന്റെ രൂപം താഴെ കാണിച്ചതു തന്നെ.

താളിളക്കം
!Designed By Praveen Varma MK!