Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

143. അ എന്നുള്ള ശബ്ദന്യൂനപ്രത്യയം കാലപ്രത്ര്യയം കൂടാതെ ചേൎക്കുന്നതുണ്ടൊ?

അ എന്നുള്ള ശബ്ദന്യൂനപ്രത്യയം കാലപ്രത്യയം കൂടാതെ ചില പഴയ ഊനക്രിയകളോടു ചേൎക്കുന്നതുണ്ടു; ആവക ക്രിയകൾ ക്രിയാഭാവം വിട്ടു, നാമങ്ങളുടെ ഗുണലക്ഷണാദികൾ മാത്രം, പ്രവൃത്തിച്ചതിനാൽ, കാലഭേദം ഇല്ലാതായ്പോയതുകൊണ്ടു, കാലപ്രത്യയങ്ങൾ കൂടാതെ നടക്കുന്നു; ഇങ്ങിനെയുള്ള രൂപത്തിന്നു അകാലക ശബ്ദന്യൂനമെന്നു പറയാം.
ഉ-ം. നല്ല, വല്ല, പഴയ.

താളിളക്കം
!Designed By Praveen Varma MK!