Contacts

A GRAMMAR OF THE MALAYALIM LANGUAGE

JOSEPH PEET

126 OF LUNAR TIME.

13. The natives adapt the Zodiac to Lunar, as well as to Solar time. Besides the twelve divisions already named, it is further divided into 27 നക്ഷത്രങ്ങൾ, or Constellations, each containing 13′ 20″.
The names and figures of the 27 Natchatras, as taught in this country, are as follows,
അശ്വതി, അശ്വമുഖംപൊലെ, Like a horses head.
ഭരണി, അടുപ്പപൊലെ, „ a fire place.
കാൎത്തിക, കൈവട്ടകപൊലെ, „ a small vessel used in sacrifice.
രൊഹണി, ചുവന്നൊറ്റ, „ Red one.
മകയിരം, മാൻതലപൊലെ „ like a deers head.
തിരുവാതിര, തീകട്ടപൊലെ, „ burning coal.
പുണൎതം, കൊമ്പൻപാറുപൊലെ „ a large sea boat.
പൂയം, വാൽകണ്ണാടിപൊലെ, „ a looking glass with a handle.
ആയില്യം, അമ്മിചരിച്ചതപൊലെ, „ a sloping stone,on which the natives grind curry stuff.
മകം, നുകംപൊലെ, „ a yoke.
പൂരം, ഉത്തിരം, കട്ടിൽകാലപൊലെ, „ legs of a bedstead.
അത്തം, അമ്പുന്തരംപൊലെ, „ point of an arrow.
ചിത്തിര, ഛിദ്രിച്ചത, The scattered.
ചൊതി, ചുണ്ടപഴംപൊലെ, Like a small brinjal.
39 These vary from 29 to 32.
വിശാഖം, വട്ടകിണറപൊലെ, Like a round well.
അനിഴം, ഉണ്ടവില്ലപൊലെ, „ a bow.
തൃക്കെട്ട, ൟട്ടിപൊലെ, „ a sort of spear.
മൂലം, കാഹളം പൊലെ, „ a trumpet.
പൂരാടം,
ഉത്ത്രാടം, കട്ടിൽകാലപൊലെ, „ legs of a bedstead.
തിരുഒണം, മുഴക്കൊൽപൊലെ „ a measuring rod.
അവിട്ടം, ചക്രംപൊലെ, „ a wheel.
ചതയം, അഞ്ച നക്ഷത്രം, Five stars.
പൂരൂരുട്ടാതി,
ഉത്ത്രുട്ടാതി, രാവണൻ കട്ടിൽകാല പൊലെ, Like the legs of Ravenens bedstead.
രെവതി, മിഴാവപൊലെ, „ a small sort of Tabor.
These constellations are sometimes represented by different figures; thus, മകയിരം, തെങ്ങാകണ്ണപൊലെ, Like the eyes of a cocoa-nut.
അവിട്ടം, പടവ പൊലെ, Like a small ship, &c.
The lunar ecliptic is used to show the constellation in which the moon appears every day. It requires more than 27 days for the moon to make one complete revolution from any point of the Zodiac, to the same point again; but the natives intercalate the fractional parts in a way similar to that of their other calculations. In common however, they reckon 27 days as the period of the moons revolution round her orbit, giving to each day one of the names of the above constellations, beginning with അശ്വതി; as അശ്വതിനാൾ.
Besides the above named constellations, they have another termed അഭിജിത്ത, which is formed from part of the stars in ഉത്ത്രാടം and തിരുഒണം, as described in the following lines,
ഉത്ത്രാടത്തിൽ നാലാങ്കാൽ തിരുഒണത്തിലാദിയിൽ നാല നാഴിക കൂടുമ്പൊൾ അഭിജിത്തായ നാളത.
When four Narikas (i.e. two from each constellation) from the fourth part of Utteradem and the beginning of Tiruvohnum meet together, they form Abighit day.
This അഭിജിത്ത നാൾ is merely used in some calculations to make up an equal number of 28 days.
14. Their lunar year consists of 12 lunar months, reckoned from new moon to new moon, contrary to the practice of the Brahmins residing in North India, who reckon from full moon to full moon.
There are but 354 days in their ചാന്ദ്ര സംവത്സര Lunar year, more than 11 days less than in the Solar year. To adjust the lunar to solar computation intercalary months called അധിമാസങ്ങൾ are inserted.
15. The lunar months derive their names from the particular Natchatra near which the moon is observed to be generally at the full.
The names of the lunar months, are taught in the following Slogum,
ചാന്ദ്രാമാസാശ്ചൈത്രവൈശാഖസംജ്ഞൌജ്യെഷ്ഠാഷാഢഃശ്രാവണഃപ്രെഷ്ഠപാദഃഅശ്വിന്ന്യാഖ്യഃകാൎത്തികൊ മാൎഗ്ഗശീൎഷഃ പൌഷൊ മാഘഃ ഫാല്ഗുനഃ പൎവനിഷ്ഠാഃ
The new moon in the lunar month ചൈത്രം, corresponding to the
latter part of March or the beginning of April, is the commencement of the lunar year: thus for the year 1841 March 23rd, or March 12th, Malayalim time, will be കറുത്ത വാവ; and the next day the first day of the lunar year.
16. The lunar month is divided into two parts termed പക്ഷം, each consisting of 15 പക്കം, or days.
The first or bright half of the month is called ശുക്ലപക്ഷം, പൂൎവപക്ഷം, or വെളുത്തപക്ഷം. The second or dark fortnight is termed കൃഷ്ണപക്ഷം, അപരപക്ഷം, or കറുത്തപക്ഷം.
The 15th day or full moon is termed പുൎണ്ണവാവ, or more commonly വെളുത്ത വാവ; the 30th or day of her conjunction is termed അമാവാസി, more commonly കറുത്തവാവ.
17. A പക്കം or lunar day is, for astrological purposes, divided into two parts called കരണങ്ങൾ Karanas. Of these, there are eleven; four which, viz. പുള്ളും നാല്ക്കാലികളും പാമ്പും പുഴുവും, are always in connexion with the new moon; the others succeed each other in regular order; thus,
പ്രതിപദ മെൽ മുറിമുതലായി സിംഹം പുലി പന്നി കഴുത കരിസുരഭി വിഷ്ഠിരിതീൎത്ഥം കൃഷ്ണചതുൎദ്ദശിക്രമശഃപരദലംയാവൽ പുള്ളും നാല്ക്കാലികളും പാമ്പും പുഴുവും ക്രമെണ പിന്നെ വകരണാനി.
Malayalim explanation of the above.
പൂൎവപക്ഷത്തിൽ പ്രതിപദത്തിൽ പുഴു സിംഹം; ദ്വിതീയയിൽ പുലി പന്നി; തൃതീയയിൽ കഴുത ആന; ചതുൎത്ഥിയിൽ പശു വിഷ്ടി; പഞ്ചമിയിൽ സിംഹം പുലി; ഷഷ്ഠിയിൽ പന്നി കഴുത; സപ്തമിയിൽ ആന പശു; അഷ്ടമിയിൽ വിഷ്ടി സിംഹം; നവമിയിൽ പുലി പന്നി, ദശമിയിൽ കഴുത ആന; എകാദശിയിൽ പശു വിഷ്ടി; ദ്വാദശിയിൽ സിംഹം പുലി; ത്രയൊദശിയിൽ പന്നി കഴുത; പതിന്നായങ്കിൽ ആന പശു; വാവിന്ന വിഷ്ടി സിംഹം.
അപരപക്ഷത്തിൽ പ്രതിപദത്തിൽ പുലി പന്നി; ദ്വിതീയയിൽ കഴുത ആന; തൃതീയയിൽ പശു വിഷ്ടി; ചതുൎത്ഥിയിൽ സിംഹം പുലി; പഞ്ചമിയിൽ പന്നി കഴുത, ഷഷ്ഠിയിൽ ആന പശു; സപ്തമിയിൽ വിഷ്ടി സിംഹം; അഷ്ടമിയിൽ പുലി പന്നി; നവമിയിൽ കഴുത ആന; ദശമിയിൽ പശു വിഷ്ടി; എകാദശിയിൽ സിംഹം പുലി; ദ്വാദശിയിൽ പന്നി കഴുത; ത്രയൊദശിയിൽ ആന പശു; പതിന്നായങ്കിൽ വിഷ്ടി പുള്ള; വാവിന്ന നാല്ക്കാലികളും പാമ്പും.
18. നവഗ്രഹങ്ങൾ. Nine planets are,
ആദിത്യൻ, Sun.
ചന്ദ്രൻ, Moon.
ചൊവ്വ, Mars; son of the Earth.
ബുധൻ, Mercury; son of the Moon by Rohini.
വ്യാഴം, Jupiter; preceptor to the gods.
ശുക്രൻ, Venus; preceptor to the അസുരന്മാർ Assuranmar.
ശനി, Saturn; offspring of the Sun by Chiya.
രാഹു, Moons ascending Node.
കെതു, Moons descending Node.
An Eclipse is called ഗ്രഹണം.
A Planet „ „ ഗ്രഹം.
A Star „ „ നക്ഷത്രം.
Lucky time „ „ മുഹൂൎത്തം. i. e. favorable time for the performance of religious and other ceremonies.
Copies of original letters with nearly literal translations, intended to exhibit the style of writing in common use both in North and South Malabar.
ശ്രീ
മഹാ രാജശ്രി——സായ്പ അവർകൾക്ക—— വാകുന്ന അവർകൾ സെലാം എന്തെന്നാൽ നാം അവിടെ നിന്ന പൊരുമ്പൊൾ സായ്പ അവർകളെ കണ്ട ഇവിടെ എത്തി ഒരു കൊല്ലത്തൊളുമായി ശരീര സൌഖ്യത്തൊട കൂടെ പാൎത്തുവരുന്നു. സായ്പ അവർകളുടെ ശരീര സൌഖ്യ സന്തൊഷാദികൾ ഇപ്പൊൾ നാം ദൂരസ്ഥനാകയാൽ കൂടകൂടെ അറിഞ്ഞ സന്തൊഷിപ്പാൻ സംഗതി വരാതെയും ആയിരിക്കുന്നു. ഇവിടെ ഉള്ള പല താലൂക്ക കാൎയ്യങ്ങൾക്ക ഇതവരെയും ഒരു നിവൃത്തി വന്നിട്ടില്ലാത്തതിനാൽ ഇനിയും താമസിച്ചിരപ്പാൻ സംഗതി ആയിരിക്കുന്നു. വിശെഷിച്ചും നമുക്കുള്ള ചില കാൎയ്യങ്ങളിലെക്ക തലശ്ശെരി പാൎക്കുന്ന—— അവർകളെ കൊണ്ട വലുതായുള്ള ഗുണങ്ങളെ ചെയ്യിപ്പാൻ കഴിയുന്നതാകകൊണ്ട സായ്പ അവർകൾ നമ്മുടെ മെൽ ദയ വിചാരിച്ച മെപ്പടി സായ്പ അവർകളാൽ നമുക്ക ചെയ്വാൻ കഴിയുന്നെടത്തൊളുമുള്ള സഹായങ്ങൾ ചെയ്ത തരുവാനായി ഒരു കത്ത എഴുതി നമ്മുടെ കൈവശം എത്തിച്ച തന്ന ഗുണം വരെണ്ട്വതിലെക്ക സംഗതി വരുത്തി തരിക വെണ്ടിയിരിക്കുന്നു എന്ന കൊല്ലം ൧൦൧൫മത കന്നിമാസം ൩൦൹ എഴുതിയത.
ശ്രീ.——രാജാവ.
To——Saib——The Rajah residing at,——(in the North,)——with his salam writes as follows. After having seen you at the time of my leaving, I reached hither and have continued to reside here, with bodily health for the space of one year. On account of my living at such a distance, I have now but few opportunities to know and rejoice respecting your bodily health and other enjoyments. As nothing, among the many Talook affairs, has yet been effected, I shall be obliged to remain here sometime longer. Moreover as——residing at Tellichery is able to render me great assistance in some of my affairs, you showing me favor must be pleased to write a letter and send it by me to that Gentleman, that he may assist me as much as possible.
Written on the 30th of Cunne in the year 1015, Malabar date40 corresponding to Oct. 14th 1839–40.
Shri——Rajah.
40. The natives compute their present era from the building of കൊല്ലം Quilon. A. D. 825.
നീട്ട
——വിചാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾക്ക—— കുടയും ചങ്ങലവിളക്കും കൊടുത്ത വകയ്ക്കും——കൂടെ നില്ക്കുന്ന കൊച്ചിട്ടി എന്നവനും മാത്തൻ എന്നവന്നും വീരചങ്ങലയും പൊന്ന കെട്ടിയ പിച്ചാത്തിയും നാരായവും കൊടുക്കുന്ന വകെക്കും കൂടെ അടുക്കു41 മുതൽ ഉൾപ്പടെ നാല്പതിനായിരം കലിയൻ അടിയറയും42 തീൎപ്പിച്ചയക്ക കൊണ്ട അതിന്മണ്ണം നടത്തിച്ചുകൊള്ളണം——പിള്ളെർ രണ്ട പെൎക്കും വീരചങ്ങലയും പിച്ചാത്തിയും നാരായവും മാവെലിക്കരെ വെച്ച കൊടുപ്പാൻ കൂടായ്കകൊണ്ട അവർ രണ്ട പെരും നിന്റെ അടുക്കൽ വന്നാൽ രണ്ട പെൎക്കും വീരചങ്ങലയും പൊന്നും പിച്ചാത്തിയും നാരായവും കൊടുത്ത വെക്കയും വെണം.
ൟ കാൎയ്യം ചൊല്ലി ൯൱൬൰മാണ്ട തുലാമാസം ൨൰൫൹ കൃഷ്ണൻ ചെമ്പകരാമന്ന നീട്ട എഴുതി വിടു എന്ന തിരുവിളമായ നീട്ട.
Rajahs Letter or Order.
Whereas because 40,000 Kulleyans, (about 570 pounds English money) including all expences, have been paid for the privilege of giving the people under the authority of——an Umbrella43 and Lamp with a Chain; and for permitting Coche-Itty and Matten, servants to the——, to wear a (particular kind of,) Bracelet, a Knife, and Style (i. e. Iron pen,) inlaid with Gold; you must put this order into execution. And whereas because there was no opportunity at Mavelicara of presenting the Bracelet, Knife and Style to the two servants——(lit: Children.) of the——. If they come to you, you must present the Bracelet, Knife, and Style, to each; (lit: both of them.) Respecting this
The Rajahs order is written and sent to Krishnen Chembaker-Ramen, in the year 964, Oct. 25th A.D. 1788.
41 അടുക്കുമുതൽ, or അടുക്കുവത. Used in the above sense അടുക്കുമുതൽ signifies fees, or perquisites given to officers employed as agents in such matters.
This word is also used in reference to ജന്മികൾ, or persons possessing land in their own right. Whenever such lands are let, or re-let a certain sum, besides the amount given for the land, called അടുക്കവത must be given to the ജന്മി.
42 അടിയറ. The money given for the purchase of privileges.
43 In former days it was the custom of the Travancore Government, to extort vast sums of money from the people under the denomination of privilege. By the giving the Umbrella and Lamp is meant permission to allow privileged persons, when walking, to have servants to carry an Umbrella and a particular kind of Lamp before them.
മഹാ രാജമാന്യ രാജശ്രീ——സന്നിധാനത്തുങ്കൽ ചങ്ങനാശെരിൽ പാൎക്കുന്ന വീരാപ്പിള്ള മെത്തര വളരെ സെലാം ചെയ്ത എഴുതി ബൊധിപ്പിക്കുന്നത തടി വിലയ്ക്കുള്ള പണം വാങ്ങിക്കുന്നതിന ഞാൻ ആലുവായ്ക്ക വരത്തക്കവണ്ണം സായ്പ അവർകൾ കൎക്കടകമാസം ൨൰൹ എഴുതിയ കടലാസ വന്ന ചെൎന്ന അവിടെ വരത്തക്കവണ്ണം വിചാരിച്ചിരിക്കുമ്പൊൾ തക്കതിൽ ഒരു കാൎയ്യമായിട്ട കൊലത്ത നാട്ടിലെക്ക പൊക കൊണ്ട വരും വഴി ആലുവായ്ക്ക വന്ന കണക്ക തീൎത്ത പണം വാങ്ങിക്കയും ചെയ്യാം. ൲൰൭മാണ്ട ചിങ്ങമാസം ൭൹.
Werapilla Maytera44 residing at Changanachery (in the South) with many Salams, writes to inform——Saib that the letter which Saib wrote on the 20th for me to go to Alway and receive the money for the timber, reached me. But while intending to go thither, I was obliged to go on some business to Koletenata. On my way back I will go to Alway, settle the account, and receive the money.
1017 August 7th.
Signed ——
Common form of Malabar Brahmins letters written to Equals.
Northern Style.
താന്നിക്കാട എഴുത്ത എളെടം അറിയവെണ്ടും അവസ്ഥ ൟ മാസം ൰൹ വൃശ്ചികം രാശിക്ക നാരായണന്ന വിവാഹം നിശ്ചയിച്ചിരിക്കകൊണ്ട ൯൹ കുളിപ്പാൻ തക്കവണ്ണം എളെടവും അകായിലുള്ള ആളുകളും ഇവിടെ എത്തുകയും വെണം ഇത ൲൰മാണ്ട തുലാമാസം ൫൹ എഴുത്ത.
The same written in the Southern Style.
എളെടം അറിയവെണ്ടും അവസ്ഥ ൟ മാസം ൰൹നാരായണന്ന വിവാഹം നിശ്ചയിച്ചിരിക്ക കൊണ്ട ൯൹ കളിപ്പാൻ തക്കവണ്ണം എളെടവും അകായിലുള്ള ആളുകളും ഇവിടെ എത്തുകയും വെണം ൟ അവസ്ഥയ്ക്ക എഴുതിയ താന്നിക്കാട്ട നാരായണൻ നീലകണ്ടൻ.
൲൰മാണ്ട തുലാമാസം ദ്ര൹
44 Maytera is a term of distinction among the Mahomedans of this country.
The letter of Tanekata to inform Yeletum that on the 10th of this month at the time of the constellation Vrechecum, as it is appointed to celebrate the nuptials of Narayenen. Yeletum and all his family are requested to come on the 9th, to be ready for the bathing, (i. e. to the preparatory feast and ceremonies of which bathing is the commencement.)
This is written in the year 1010, on the 5th of Oct.
ആദം സെട്ട മുതലാളി ബൊധിപ്പാൻ മുട്ടത്ത അങ്ങാടിയിൽ കിണറ്റുങ്കരെ വറുക്കി എഴുതുന്നത തൊൻ മുതലാളിയൊട വെള്ളകൊപ്രായ്ക്ക പണം വാങ്ങിച്ച വകയിൽ തന്ന നീക്കി തരുവാനുള്ള കൊപ്രാ ൰൩ കണ്ടിയും കൊടുത്തയക്കത്തക്കവണ്ണം എഴുതി കൊടുത്തയച്ച എഴുത്ത ൰൹ ഇവിടെ കൊണ്ടുവന്ന തന്ന വായിച്ച കാണുകയും ചെയ്തു കൊപ്രാ എതാനും വെട്ടി ശെഖരിച്ചിരിക്കുന്നതും ശെഷം വെട്ടി വരുന്നതും ആകകൊണ്ട ൨൰൹ക്കകം കൊപ്രാ ൰൩ കണ്ടിയും അവിടെ കൊണ്ടുവന്നതന്നുകൊള്ളുകയും ആം.ഇത ൲൰മാണ്ട കന്നിമാസം ൨൹
George Kinattumkara of Muttata Street writes to inform Adam Sata the Mutelāli (i. e. rich tradesman.) The letter desiring me to send the 13 Candies of white Kopra which is still owing, besides that which was forwarded, on account of the money I received from you, was brought here on the 10th and given, and I saw and read it. As some of the Kopra is prepared, and the rest is being prepared, I will bring the 13 Candies of Kopra within the 20th of this month.
This is written in the year 1010, September 2nd.
From an Inferior to a Superior of high rank.
ഇവിടത്തെ അവസ്ഥയാവിതു ൟ മാസം ൰൫൹ വാസുദെവന്ന മിത്രപൊറ്റിയുടെ മകളെ വിവാഹം നിശ്ചയിച്ചിരിക്കകൊണ്ട കൂടെ ഇവിടെ വന്നിരുന്ന അടിയന്തിരം കഴിപ്പിച്ചുകൊള്ളുവാറാകണം ൟ അവസ്ഥ എല്ലാം പിള്ളമാര വായിച്ച വഞ്ഞിപ്പുഴപണ്ടാരത്തിലെ കെൾപ്പിച്ച വൈക്കയും വെണം ൟ അവസ്ഥയ്ക്ക എഴുതിയ കെതപ്പെള്ളിൽ നാരായണൻ നീലകണ്ടൻ.
൲൰൨മാണ്ട കന്നിമാസം ൫൹
The affairs here are as follows. As it is determined to marry the daughter of Mitra Potty, (i. e. one of the class of Malayalim Brahmins,) to Wasudeywan, you must also be pleased to come to conduct the neces- sary affairs. The writers must read and inform Wanyppura Pandārum of the whole of this affair.
This is written by Kathappalil Narayanen Nelakunda.
In the year 1012: on the 5th of September.
From a Superior to an Inferior.
ആലുമ്മൂട്ടിൽ ഉമ്മമ്മന്ന വരുന്ന ചീട്ട ൩൹ അസ്തമിച്ച ൰ നാഴിക രാച്ചെന്നപ്പൊൾ അമ്മയുടെ ദീനം വൎദ്ധിക്കയും ചെയ്തു ൰൪൹ പിണ്ഡം ആകകൊണ്ട ആ വകയ്ക്ക രണ്ട ചൊതിന വെളിച്ചെണ്ണയും ൨൲ പഴക്കായും കൊണ്ട ൰൩൹തന്നെ നീ ഇവിടെ വരികയും വെണം ഇപ്പടിക്കു ചീട്ട എഴുതിയ ആലപ്പുറത്ത മണിയൻ നാരായണൻ കണക്ക ചെറുതാലെ രാമൻ രാമൻ.
൲൰൭മാണ്ട ചിങ്ങമാസം ൪൹
The Chit that is coming to Alummutil Ummumen.
At 10 in the evening of the 3rd my mother died45. The 14th being Pindem46 you must come here on the 13th, and bring two Chodenas of cocoa-nut oil, and 2,000 ripe plantains.
This Chit is written by Cherutala-Ramen Ramen the accountant of Alappurattam manyen Narayanen.
In the year 1010, on the 4th of August.
45 The student will perceive that the words rendered my mother died, literally mean my mothers sickness increased. From a superstitious motive, the natives are afraid to use the word death in reference to their own families, instead of which the different classes use a variety of terms; as തീപ്പെട്ടു, നാടനീങ്ങി, ദീനംവൈഷമ്മിക്കയും ചെയ്തു, ക്ഷയിച്ചപൊയി, കുറ്റം പിഴച്ചപൊയി, &c.
46 Pindem is a ceremoney performed on behalf of the dead: the time for celebrating which, is determined by the Cast to which the deceased belonged.
പള്ളിപിണ്ഡം, Among Rajahs.
പിണ്ഡം, „ Brahmins and other high classes.
പതിനാറ, „ Soodras; lit: 16, because this ceremony is celebrated on the 16th day after the death of one of that Cast.
പുലകുളി, „ Roman Catholics, Syrians, and low class Heathens.
പുലകുളി, Signifies washing away the uncleanness supposed to be contracted by the death of an individual; thus പുല Uncleanness, and കുളി Bathing.

താളിളക്കം
!Designed By Praveen Varma MK!