093. സാമാന്ന്യവിശെഷം
സാമാന്യമെന്ന സാധാരണപറയുന്ന വാക്യമാകുന്നു അതപ്രയൊഗിച്ചിട്ട അതിനെപുഷ്ടിവരുത്താനായിട്ട വിശെഷം പ്രയൊഗിക്കയുംവിശെഷത്തിന പുഷ്ടിവരുത്താൻ സാമാന്ന്യംപ്രയൊഗിക്കയും ആകുന്നു— ഉദാ— സരസ്വതിപ്രസാദമുള്ളവൎക്ക സജ്ജനങ്ങളുടെസമ്പത്ത നിജധനംതന്നെ ചക്രവൎത്തിയായിരുന്നിട്ടുള്ള ഭൊജരാജാവിന്റെ സപത്ത കാളിദാസരിൽ പ്രവാഹിച്ചു കൊണ്ടിരുന്നല്ലൊ ഇവിടെസാമാന്ന്യത്തെ വിശെഷം സ്പഷ്ടമാക്കി ഹനൂമാൻ—സമുദ്രത്തെ ചാടിക്കടന്നല്ലൊ— മഹാത്മാക്കളാൽ സാധിക്കപ്പെടാത്തത ഒന്നുമില്ലാ ഇവിടെവിശെഷത്തെ സാമാന്ന്യം പുഷ്ടിയാക്കി— രാക്ഷസചക്രവൎത്തിയായ രാവണൻ സീതയെന്ന പെണ്ണിനെ മൊഷ്ടിച്ചു— കാമഭ്രാന്ത പിടിച്ചവന്ന— ഇന്നതെ ചെയ്യാവുഎന്നില്ലാ— വിശെഷത്തെ സാമാന്ന്യവാക്കുസാധിച്ചു—ഗുണവാന്മാരെ ദുൎജ്ജനംഉപദ്രവിക്കുമ്പൊൾ ൟശ്വരൻ രക്ഷിക്കുന്നു— ദുൎയ്യൊധനനാൽ കാട്ടിൽഅയക്കപ്പെട്ടു ധൎമ്മപുത്രൎക്ക സൂൎയ്യൻ അക്ഷയപാത്രം കൊടുത്തീലയൊ ഇത്യാദി