Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

091. അപ്രകൃതവൎണ്ണനം

പ്രകൃതത്തെ തൊന്നിക്കാൻ തക്കവണ്ണം അപ്രകൃതാൎത്ഥത്തെ വൎണ്ണിക്കുക എന്നൎത്ഥം
ഉദാ— ചക്കിനുവച്ചു കൊക്കിനുകൊണ്ടു— ഒരുത്തന്റെ നെരെ ചെയ്തത വെറുതെഇരിയ്ക്കുന്ന മറെറാരുത്തന പറ്റിഎന്ന പ്രകൃതാൎത്ഥം— വെള്ളമൊക്കെ പൊയപ്പൊൾ ചെറകെട്ടുന്നു— ധനം നശിച്ചതിൽപിന്നെ കാവലിടുന്നു എന്നപ്രകൃതം— കുതിരയ്ക്കുകൊമ്പു കൊടുക്കാത്തതഭാഗ്യം— ദുൎജ്ജനത്തിന്ന അധികാരം കൊടുക്കാത്ത തെന്നൎത്ഥം— ഹിരണ്യന്റെനാട്ടിൽഹിരണ്യായനമഃ ൟ മൂൎഖന്റെ അധീനത്തിലുള്ളവർ അനുചിതംചെയ്ത ബുദ്ധിമുട്ടകയെഒള്ളു എന്നൎത്ഥം ഇതിന്മണ്ണം ചിരട്ട വെള്ളം ഉറുമ്പിന്നസമുദ്രം ഇത്യാദി

താളിളക്കം
!Designed By Praveen Varma MK!