Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

010. ചൊദ്യം— കൊവിൽ, ദെവൻ, ആൾ, ഏറ്റം അവന്റെ ഇങ്ങനെയുള്ള വാക്കുകൾക്കു വെണ്ടി— ൽ, ൻ, ൾ, റ്റ, ന്റ, ൟവൎണ്ണങ്ങളെ കൂടി സ്വീകരിക്കെണ്ടയൊ —

ഉ — ആദിമൂന്നും ക്രമെണ ല ന ള വൎണ്ണങ്ങൾ അകാരം കൂടാതെ പ്രയൊഗിക്കപ്പെട്ടവയാകുന്നു —
നാലാമത — റ— രണ്ടകൂടിയതും ൫ാമത— ന് — റ് — കൂട്ടിചെൎത്തതുമാകുന്നൂ.
ദൃഷ്ടാന്തം — കൊവിലകം ദെവനപ്പൊൾ ആളടുത്തു ഇത്യാദികളിൽമെൽഅകാരംചെരുമ്പൊൾസ്പഷ്ടമാകുന്നു—ശേഷം എഴുത്തുകൊണ്ടു സ്പഷ്ടമാകുന്നു—സംസ്കൃതത്തിൽ— യൽ—തൽഇത്യാദികളിൽ അകാരം കൂടാത്തതകാരമാകുന്നു

താളിളക്കം
!Designed By Praveen Varma MK!