Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

090. ന്യൂനാതിരെകൊക്തി

ഇത ഉപമെയത്തിന്ന ഉൽകൃഷ്ട വസ്തുവിനെക്കാൾ കുറവൊ ആധിക്ക്യമൊ വൎണ്ണിക്കുന്നടത്തവരുന്നു‌—
ഉദാ— സൽഗുരു സൽപാത്രത്തിലെക്ക മാത്രമെകൊടുക്കു എന്നു കല്പക വൃക്ഷത്തെക്കാൾ ന്യൂനതയെ പ്രാപിക്കുന്നു കല്പകവൃക്ഷം ചൊദിച്ചവൎക്കല്ലാതെ കൊടുക്കുന്നില്ലെന്നു ൟ മഹാരാജാവിനെക്കാൾ കൊറവൊടു കൂടിയിരിക്കുന്നു ദുജൎജനവചനം ദൂരസ്ഥന്മാരെ ക്രടെ ബാധിക്കുമെന്നു കാള കൂടത്തെക്കാൾ അധിക ശക്തിയുള്ളതാകുന്നു വിദ്യാധനം ചിലവിടുന്നെടത്തൊളം വൎദ്ധിക്കുന്നതാകകൊണ്ട അന്ന്യധനത്തെക്കാൾ വിശെഷമാകുന്നു രാജസഭാമൂൎഖന്മാരൊടു ക്രടാതെ അധികം ശൊഭിക്കുന്നു വിദ്യാവിനയത്തൊടു ചെൎന്നതിനാൽ നന്നെ പ്രകാശിക്കുന്ന ഇത്യാദികളിലും ന്യൂനാതിരെകൊക്തി സംഭവിക്കുന്നു സംസ്കൃതരീത്യാ ഉള്ള വിനൊക്ത്യാദികളും ഇതിൽ അന്തൎഭവിച്ചിരിക്കുന്നു—

താളിളക്കം
!Designed By Praveen Varma MK!