089. സൂചകം
പ്രയൊഗിക്കുന്ന വാക്കുകളിലെ വിശെഷണാദികളെകൊണ്ട വെറെ അഭിപ്രായത്തെ സൂചിപ്പിക്കുന്നതെന്നൎത്ഥം—
ഉദാ—ചന്ദ്രചൂഡൻഎന്റെ സന്താപത്തെ കളയണം ഇവിടെ താപനാശത്തിന്ന ചന്ദ്രൻ ഉണ്ടാകകൊണ്ട എളുപ്പമെന്നുള്ള അഭിപ്രായം സൂചിപ്പിക്കുന്നു രാജാവിന്റെ ഗുണങ്ങളെ എണ്ണുന്നതിന്ന ഞാൻ അനന്തനല്ലാ— ഇവിടെ രണ്ടായിരം നാക്കുണ്ടെങ്കിലെ കഴിയു എന്ന സൂചിപ്പിച്ചു നിയെന്നെ ഉപെക്ഷിച്ചെങ്കിൽ ഞാൻ അവമാനത്തൊടെ നടക്കാണ്ടിരിക്കാൻ നൊക്കുകയെ ഒള്ളു ജീവിച്ചിരിക്കാൻ പാടില്ലെന്ന അഭിപ്രായം സൂചിപ്പിക്കുന്നു തൃണെത്ര ഭക്തനാമെന്നെ കാമദെവൻ ഭയപ്പെടും ഇവിടെ തൃണെത്ര ശബ്ദംകൊണ്ട കാമനെ ദെഹിപ്പിച്ചവൻ എന്നൎത്ഥം സൂചിപ്പിക്കുന്നു വെശ്യയുടെ ദെഹത്തിന്റെയും വാക്കിന്റെയും മാൎദ്ദവം മനസ്സിൽ അല്പമെങ്കിലും സംബന്ധിക്കരുതയൊ കഠിനമനസ്സ ഒന്നിച്ചിരിയ്ക്കണ്ടതല്ലെന്നഅഭിപ്രായം സൂചിപ്പിക്കുന്നു—