Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

085. അതിശയൊക്തി

അതിശയൊക്തി എന്നാൽ ഔദാൎയ്യാദി ഗുണങ്ങളെ വളരെ അധികമാക്കി അതിശയംതൊന്നാന്തക്കവണ്ണം വൎണ്ണിക്കുകയാകുന്നു—
ഉദാ—‌ ൟ രാജാവിന്റെ ദാനവിശെഷം കെട്ടിട്ട കല്പകവൃക്ഷവും കാമധെനുവും യാചിക്കാൻ വരുന്നു— ആരാജധാനിയുടെ താഴികകൊടങ്ങൾ ചന്ദ്രമണ്ഡലത്തിൽ നിന്ന ഒരു യൊജന മെൽനിൽക്കുന്നു—ചന്ദ്രന്റെവഴി ജന്നൽ വാതുക്കൽ കൂടിയായി നളൻനാടുവാഴുമ്പൊൾ രക്ഷാകൎത്താ വായിരിക്കുന്ന വിഷ്ണു സ്വസ്ഥനായി ഒറക്കംശീലിച്ചിരിക്കുന്നു— ദമയന്തിയുടെ മുഖശൊഭകണ്ട ചന്ദ്രൻലജ്ജിച്ചിട്ട സമുദ്രത്തിലും മെഘമണ്ഡലത്തിലും ഒളിച്ചു നടന്നിട്ടുള്ള ശീലം ഇപ്പളും വിട്ടിട്ടില്ലാ— രാജദൎശനത്തിനും എന്റെഗ്രഹത്തിൽ ധനസമൃദ്ധിക്കും സമകാലം തന്നെ— വീരൻവാളെടുത്തപ്പൊൾ തന്നെ ശത്രുവിന്റെ ശിരസു താഴെവീണു ഇത്യാദിയും അതിശയൊക്തിഭെദം
തന്നെ—

താളിളക്കം
!Designed By Praveen Varma MK!