Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

084. ദൃഷ്ടാന്തം

സാദൃശ്യം തൊന്നാന്തക്കവണ്ണം ഉപമെയവാക്ക്യത്തെയും ഉപമാനവാക്ക്യത്തെയും പ്രയൊഗിക്കുന്നത ദൃഷ്ടാന്തമാകുന്നു രാജാവ തന്നെ കീൎത്തിമാൻ ചന്ദ്രൻതന്നെ കാന്തിമാൻ എന്നുപറയാം ഇന്ദ്രൻ സ്വൎഗ്ഗത്തിങ്കൽ ശൊഭിക്കുന്നു രാജാവഭൂമിയിങ്കൽ ശൊഭിക്കുന്നു ധനികൻ ഗൎവംകൊണ്ട കളിക്കുന്നു— ഗജംമദംകൊണ്ട കളിക്കുന്നു— രാജാവ ദുഷ്ടന്മാരെ നശിപ്പിക്കുന്നു— വൈദ്യൻരൊഗങ്ങളെ നശിപ്പിക്കുന്നു—സുന്ദരിയുടെമാൎദവവും പിച്ചകപ്പൂവിന്റെ മാൎദവവും ഒന്നുതന്നെ അവളുടെമനസ്സും കാളകൂടവും വെറെയല്ല മെഘം ജലം വൎഷിക്കുന്നു—രാജാവധനം വൎഷിക്കുന്നു—ആദിത്യൻ ഇരുട്ടകളയുന്നു—ഗുരുഅജ്ഞാനം കളയു ന്നു—മുഖംകണ്ടപ്പൊൾ പത്മത്തെ സ്മരിക്കുന്നു ഇങ്ങനെയുള്ളതും ദൃഷ്ടന്തെഭെദം തന്നെ—

താളിളക്കം
!Designed By Praveen Varma MK!