Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

066. ചൊ— ഭാവപ്രത്യയങ്ങൾ ഏതെല്ലാം

അ— ഇ— പ്— ച— വ്— മ്— ഉക— അല്—അം— ലൊപം— ഇവകളാകുന്നു ഇതുകൾ പ്രസിദ്ധിയെ അനുസരിച്ച അതാത ധാതുക്കളിൽചെൎക്കെണ്ടതാകുന്നു.
മുതലായി അല്പഭെദ മുള്ളതാകുന്നു— ഭാവപ്രത്യയമെന്നാൽ ക്രിയാസ്വഭാവത്തെ മാത്രം പറയുന്ന പ്രത്യയമെന്ന താല്പൎയ്യം അതഒണ്ടാവുന്നു എന്നുള്ളഅൎത്ഥത്തിൽ ദ്വിരുക്തശബ്ദത്തെയും ക്രിയയാക്കി പ്രയൊഗിക്കാം
ഉദാ— വഴു— വഴുക്കുന്നു— പറു— പറുക്കുന്നു— കരു— കരുക്കുന്നു— തണു— തണുക്കുന്നു— ഭൂതത്തിലും ആവാം— തണു— തണുത്തതകരു— കരുത്തത— ഇത്യാദി ഏറ്റംവഴുക്കുന്നു— ഏറ്റംവഴുത്തത— ഏറ്റ പറുപറെപറയുന്നു ഇങ്ങനെഅൎത്ഥമാകുന്നു ചില നാമങ്ങളിലും സാമാന്യധാതുചെൎത്തക്രിയയാക്കാം—
ഉദാ— വ്യസനം എന്ന ക്രിയാനാമത്തിൽ ഇക്കഎന്നസാമാന്ന്യക്രിയ ചെൎക്കുന്നു വ്യസനിക്കുന്നു— അഹംകാരം— അഹംകരിക്കുന്നു— ദണ്ഡം— ദണ്ഡിക്കുന്നു— കരിവാളം— കരിവാളിക്കുന്നു— മരംപൊലെഎന്നമരവിക്കുന്നു— ഇങ്ങനെയുള്ളടത്ത സാദൃശ്യാൎത്ഥത്തെ പറയുന്ന വ എന്ന അവയവാൎത്ഥം കൂടിചെൎക്കുന്നു—
ഇനി ചില സംഖ്യാശബ്ദങ്ങൾക്കുള്ള പ്രത്യയങ്ങൾ
ഒന്ന— എന്നശബ്ദത്തിന്ന പുരുഷൻ വിശെഷ്യമായാൽ ത— എന്ന വ്— എന്നും പ്രത്യയവും സംഖ്യക്ക ഒരു ആദെശവും വരും
ഉദാ— പ്രഥമൈക വചനം ചെരുമ്പൊൾ ഒരുത്തൻ— ഒരുവൻ— ഒരുത്തി— ഒരുവൾ— ഭാവത്തുങ്കൽ മപ്രത്യയവുംവരും ഒരുമ— ഒന്നിക്ക— എന്നൎത്ഥം രണ്ടഎന്നുള്ളതിനും മൂന്നുഎന്നുള്ളതിനും വ പ്രത്യയം തന്നെവരുന്നു ഇരു— മൂ— നാല— ഐയ്യ— ഇത്യാദി ആദെശവുംവന്ന ബഹുവചനപ്രത്യയംചെരുമ്പൊൾ ഇരുവർ മൂവർ— നാലർ— ഐവർ— ഇങ്ങനെവരുന്നു പാടിൽ ഐവൎക്കും പ്രാണവല്ലദയായിട്ടു കെവലം ഒരുത്തി എന്നുകെട്ടു ഞാൻ— എന്നുണ്ട— പെർ എന്നും ആൾഎന്നും പ്രയൊഗിച്ചാലും സമാൎത്ഥം തന്നെ ആകുന്നു നൂറുപെർ— നൂറുആൾ— ആയിരംപെർ— ആയിരംആൾ— ആയിരംആളുകൾ എന്നുംപറയാം.

താളിളക്കം
!Designed By Praveen Varma MK!