Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

065. ചൊ. ധാതുക്കൾമെൽ കൎത്താവ, കൎമ്മം, കരണം— അധികരണം— ഇതുകളെപ്പറയുന്ന പ്രത്യയങ്ങൾ ഏതല്ലാം എങ്ങനെ ചെൎക്കുന്നു

ഉ— നാലിനെയും അ എന്ന പ്രത്യയംചെൎത്തുപറയാം അത വിശെഷണമായിരിക്കും കൎത്താവിൻ ഉദാ— വന്നആൾ സുഖമായിതാമസിക്കട്ടെ ഇവിടെ നുഗണത്തൊടു കൂടിയവരു ധാതുവിന്റെ മെൽഉള്ള അപ്രയത്തിന്നവരു എന്ന ധാതുവിന്റെ കൎത്താവെന്നൎത്ഥം വന്നവൻ എന്നപദാൎത്ഥം വന്ന സ്ത്രീ— വന്ന കുതിര— വന്നസം‌മാനം എന്നും പറയാം— കൎമ്മത്തിൽ— കെട്ടവൎത്തമാനം— അത്ഭുതമായാരിക്കുന്നു ഇവിടെകെൾഎന്നക്രിയയ്ക്ക മെൽ ഉള്ള അപ്രത്യയത്തിന്ന അതിന്റെ കൎമ്മം എന്നൎത്ഥമായി സംബന്ധിക്കുന്നു കെൾക്കപ്പെട്ടതെന്നൎത്ഥം കരണത്തിൽ ഞാൻവെട്ടിയവാ ള നന്ന ഇവിടെ പെട്ടി എന്നക്രിയയ്ക മെൽഉള്ള അപ്രത്യയം ആക്രിയയുടെ കരണമെന്നൎത്ഥമായി വാളിൻ സംബന്ധിക്കുന്നു വെട്ടാൻ സാധനമായതെന്നൎത്ഥം അധികരണത്തിൽ ഞാൻകിടന്ന മെത്ത എന്നടത്ത കിട എന്ന ധാതുവിന മെലുള്ള അപ്രത്യയം ആക്രിയയുടെ ആധാരമെന്നൎത്ഥമായി മെത്തയൊടും സംബന്ധിക്കുന്നു ഇതുകളിലും ഗണപ്രത്യയം ആഗമം ലൊപം മുതലായ്ത വിധിച്ചപൊലെ ചെൎക്കണം ഇതിന്മണ്ണം ചെൎന്ന മന്ത്രി പഠിച്ചവിദ്യാ— കണ്ടഉത്സവം— ഉണ്ടചൊറു— ഉടുത്തമുണ്ട— മൂടിയശീല— ഇരുന്നകസെരാ— നിന്നസ്ഥലം— ഇത്യാദിപ്രായെണ വിശെഷണങ്ങളായിരിക്കും വന്നതആര— കെ ട്ടതഎന്ത— ഇത്യാദികളിൽ വസ്തുഎന്നുമാത്രം അൎത്ഥത്തെ പറയുന്നു അതഎന്ന ശബ്ദം മൂന്നു ലിംഗത്തിനും ക്രിയക്കമെൽചെൎക്കയും സന്ധിയിൽ അകാരലൊപം വരികയും സിദ്ധമാകകൊണ്ട അതിന്റെ രൂപമാകുന്നു—
ഉദാ— വന്നതുരാമൻ— വന്നതസീത— വന്നതസന്തൊഷം ഇതിന്മണ്ണം കണ്ടത— കെട്ടത— വെട്ടിയത— കെടന്നത— എന്നും പക്ഷാന്തരമായി പറയാം ഇതു ഗണപ്രത്യയസഹിതം വെണം ഭവിഷ്യത്തിൽ ആൻ എന്നുള്ള അവ്യയത്തിന്നു ഉള്ളഎന്നും കൂടണം
ഉദാ— നുഗണം— തന്നത— തരുന്നത— തരാനുള്ളത— ചുഗണം— നിറച്ചത— നിറക്കുന്നത— നിറക്കാനുള്ളത— തുഗണം— എടുത്തത— എടുക്കുന്നത— എടുക്കാനുള്ളത— ഞുഗണം— അറിഞ്ഞത— അറിയുന്നത— അറിയാനുള്ളത— ഇഗണം— കിട്ടിയത— കിട്ടുന്നത— കിട്ടുവാനുള്ളത— ഉഗണം— ഇട്ടത— ഇടുന്നത— ഇടുവാനുള്ളത— പക്ഷാന്തരം— ഇടാനുള്ളത എന്നുംവരാം— പ്രെരണംകൊടുപ്പിച്ചത— കൊടുപ്പിക്കുന്നത— കൊടുപ്പിക്കാനുള്ളത—ഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!