Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

063. ചൊ— വെളുപ്പാൻ നാലുനാഴികയ്ക്ക ഉണൎത്താനാര് ഇങ്ങനെയുള്ളടത്തഉത്തരകാലക്രിയകെൾക്കാത്തതിനാൽപൂൎവകാലക്രിയഎങ്ങിനെസിദ്ധിക്കും

ഉ— നാലുനാഴികയ്ക്ക എന്നവാക്കിന്ന—നാലു നാഴികഉള്ളപ്പൊൾ എന്നൎത്ഥംവരുന്നു ആര എന്നുള്ളതിന്ന ഇരിക്കുന്നു എന്നക്രിയഅദ്ധ്യാഹാരമായിവരും അപ്പൊൾ ഉണ്ടഎന്നുംഇരിക്കഎന്നും ഉള്ളക്രിയയെഉദ്ദേശിച്ചപൂൎവ്വക്രിയ പൂൎവ്വകാലക്രിയയാകുന്നു ഇതിന്മണ്ണം കൊടുത്തിട്ടു— എന്തഎന്നടത്ത ചെയ്തുഎന്നുവരും ഉണ്ടിട്ടവെണ്ടാ എന്നടത്തദാനാദികൎമ്മം പ്രകൃതമായിരിക്കും— അപ്പൊൾഉണ്ടിട്ടദാനംവെണ്ടാഎന്നുവരുമ്പൊൾ ദാനാദിക്രിയക്കപൂൎവ്വക്രിയയാവുംഎന്നാൽ കൊടുത്തിട്ടില്ലാ— വാങ്ങീട്ടില്ലാ— കണ്ടിട്ടില്ലാഇത്യാദികളിൽ ഇട്ടഎന്നപൂൎവ്വകാലക്രിയാവ്യയംതന്നെ ആകുന്നൂ—ഇല്ലാഎന്ന അവ്യയം ക്രിയാനിഷെധ സ്വരൂപമാകകൊണ്ട ക്രിയപ്രയൊഗിക്കാത്തടത്തഭവിക്കുകഎന്ന സാധാരണക്രിയാ അദ്ധ്യാഹാരിക്കപ്പെടണം— അപ്പൊൾഭവിച്ചില്ലെന്നു വരുന്നു അതിനാൽകൊടുത്തിട്ട എന്നഭവിക്കഎന്നക്രിയക്കപൂൎവകാല ക്രിയയാകുന്നു അപ്പൊൾ ഇല്ലാഎന്നപറയുന്നതിന്നപൂൎവകാലത്തിൽ കൊടുത്തിട്ടില്ലെന്ന അൎത്ഥമാകുന്നു അദ്ധ്യാഹാരമെന്നാൽ പ്രയൊഗിച്ചിട്ടുള്ള പദങ്ങളുടെ ശക്തികൊണ്ടചെൎക്കാൻ തൊന്നുന്ന അൎത്ഥത്തെ പറയുന്ന ശബ്ദത്തെ സമീപത്ത ചെൎക്കുകയാകുന്നു ഇതിന്മണ്ണം രാമനെ സ്നെഹമുണ്ടഎന്നാടത്തകുറിച്ചു എന്ന അദ്ധ്യാഹരിക്കയാകുന്നു താൻഇപ്പൊൾ എവിടെനിന്നാണഎന്നചൊ ദ്യത്തിന്നവരുന്നതഎന്നക്രിയ അദ്ധ്യാഹരിക്കപ്പെടുന്നു ഇന്നഅമാവാസി എന്നപറയുമ്പൊൾ ആകുന്നു എന്നക്രിയ അദ്ധ്യാഹരിക്കപ്പെടുന്നു ഇതിന്മണ്ണം കൊടുപ്പാൻവക— എവിടെ മെടിക്കാൻ പ്രയാസം ഇത്യാദികളിലുംഅദ്ധ്യാഹരിക്കണം ഊഹംവ്യാന്ത ക്രിയക്ക—
ഉദാ— സജ്ജനം പറഞ്ഞാൽ സമ്മതിക്കാം പറഞ്ഞില്ലെങ്കിൽ തമ്മസിക്കാം ദുൎജ്ജനം പറഞ്ഞാൽ വിശ്വസിച്ചുകൂടാ തന്നാൽ വിശ്വസിക്കാം തന്നെങ്കിൽ മെടിക്കാം ഇവിടെഅൽഎംകിൽ ഇത്യാദ്യവ്യയങ്ങൾ സംശയരൂപമായ ഊഹത്തെ തൊന്നിക്കുന്നതാകകൊണ്ട ആഅവ്യയം ക്രിയക്കമെൽ വരുന്നതാകകൊണ്ടാ ഊഹാവ്യയ പൂൎവകാലക്രിയയായിചെരുന്നുഎങ്കിൽ എന്നവൎത്തമാന പ്രത്യയാന്തത്തിനുമെലും ഭാവിക്കു മെലുംവരാം പറയുന്നെംകിൽ തരുന്നെങ്കിൽ പറയുമെംകിൽതന്നാൽ കണ്ടാൽ തരുവിച്ചാൽ കാണിച്ചാൽ ഇത്യാദി ആയിരിക്കുമെന്നുള്ള ക്രിയാഭെദവുംഊഹത്തെപറയുന്നു— വരുമായിരിക്കും കാണുമായിരിക്കും

താളിളക്കം
!Designed By Praveen Varma MK!