Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

061. തുഗണം

അടുത്തു— അടുപ്പിച്ചു— അടുപ്പിക്കുന്നു— അടുപ്പിക്കും— ഇത്യാദി— തെറുത്തു— തെറുപ്പിച്ചു—ഇത്യാദി—ഇതിന്മണ്ണം— ചെൎത്തു— ചെൎപ്പിച്ചു—ഓൎത്തു— ഓൎപ്പിച്ചു— പാൎപ്പിച്ചു— മിനുത്തു— മിനുപ്പിച്ചു—
ഞുഗണത്തിന്ന യി പ്രത്യയംവരണം
പറഞ്ഞു— പറയിച്ചു— പറയിക്കുന്നു— പറയിക്കും— വലഞ്ഞു— വലയിച്ചു— കരഞ്ഞു— കരയിച്ചു— എടയിച്ചു— അയഞ്ഞു— അയയിച്ചു— ഇത്യാദി— പക്ഷാന്തരത്തിൽ ഇതുകൾക്കപി—പ്രത്യയം കൂട്ടിയുംപ്രയൊഗിക്കാം— പറയിപ്പിച്ചു കരയിപ്പിച്ചു— എടയിപ്പിക്കും— അയപ്പിക്കാം— വലധാതുമുതലായി— ചിലതിനു പക്ഷാന്തരത്തിൽചുഗണംപൊലെയും ആവാംവലഞ്ഞു വലയിച്ചു— വലയ്കുന്നു— ചെരിഞ്ഞു— ചെരിച്ചു— ചെരിക്കുന്നു— ചെരിക്കും വളഞ്ഞു— വളച്ചു— വളക്കുന്നു— വളക്കും— ഇത്യാദി വീഴ്താഴ്— ഇങ്ങനെഉള്ളവായ്ക്ക പ്രെരണത്തുംകൽ ഇ—പ്രത്യയവും ചുഗണം പൊലെയുവരും— വീണു— വീഴിച്ചു— താന്നു— ത്— ആഗമവും— ആവാം— വീഴ്ത്തി— താഴ്ത്തി— വീഴ്ത്തുന്നു— താഴ്ത്തുന്നു ഴകാരലൊപവും വരാം താത്തുന്നു— ഇഗണത്തിനുപ്രെരരണത്തുംകൽ ഇ—പ്രത്രയംതന്നെഇകാരാന്തം പൊലെപ്രയൊഗവും വരണംതെടി— പ്രെണത്തുംകൽ തെടിച്ചു— തെടിക്കുന്നു— പാടി— പാടിക്കുന്നു— പാടിക്കും— ഓടിച്ചു— ഓടിക്കുന്നു— ഓടിക്കും— ഏറിഇവിടെദ്വിത്വം കൂടിവരും— ഏറ്റി— ഏറ്റുന്നു— പൊറി— പൊറിച്ചു— പൊറിക്കുന്നു— വാരി— വാരിച്ചു— വാരിക്കുന്നു— കെട്ടി— കെട്ടിച്ചു— കെട്ടിക്കുന്നു— മാന്തി— മാന്തിക്കുന്നു —മാന്തിക്കും— മാന്തിച്ചു— ചിന്തിക്കുന്നു— ചൂണ്ടി— ചൂണ്ടിച്ചു— ചൂണ്ടിക്കുന്നു— മണ്ടി— മണ്ടിച്ചു— മണ്ടിക്കുന്നു— ഇങ്ങനെയുള്ളടത്ത ചിലർ പിപ്രത്യയം— കൂടിയും പ്രയൊഗിക്കുന്നുണ്ട— പാടിപ്പിച്ചു— നീന്തിപ്പിച്ചു മണ്ടിപ്പിച്ചു— ഇതഅപ്രധാനപക്ഷമാകുന്നു— ഉ— ഗണത്തിനുപ്രെരണത്തുംകൽ, ള്ള— ൟ—പി— ഇങ്ങനെമൂന്നു പ്രത്യയങ്ങൾ അതാതകൾക്കവരുന്നു—
പിന്നെ ഇകാരാന്തംപൊലെ
ഉദാ— ഇപ്രത്യയം— പെരളിച്ചു—പെരളിച്ചു— ഇത്യാദി— ൟപ്രത്യയം ചുടീച്ചു— ചുടീക്കുന്നു തൊടീച്ചു— തൊടീക്കുന്നു— ചൂടുന്നു— ചൂടിക്കുന്നു — വിടുന്നു, വിടീക്കുന്നു— കെള്— കെട്ടു— കെൾപ്പിച്ചു— കെൾപ്പിക്കുന്നു— വെറ്— വെറിച്ചു— വെറിക്കുന്നു—വെറിക്കും, ഇത്യാദിക്കഅല്പഭെദവുമുണ്ടൟപറഞ്ഞ എല്ലാധാതുക്കൾക്കും ഭാവ്യൎത്ഥത്തിൽ പ്രാൎത്ഥനയിംകൽ അണെ പ്രത്യയത്തിനപക്ഷാന്തരമായിട്ട അണമെ—ഏണമെ—ആലും എന്നുമൂന്നുപ്രത്യയംകൂടി വരാം—
ഉദാ— വരണമെ— വരെണമെ— വന്നാലും— തരണെ— തരെണമെ— തരണമെ— തന്നലും ഇത്യാദി— അനുപാദത്തുംകൽ ആട്ടെ എന്നുംവരുന്നു— വരട്ടെ—ആവട്ടെ—പൊട്ടെ—ദൈവപ്രാൎത്ഥനയിംകൽ അട്ടെഎന്നുംവരാം— ദൈവം നല്ലതുവരുത്തട്ടെ— ഗുണംവരട്ടെ—ഇത്യാദി— നിശ്ചയം തൊന്നിക്കുന്ന ഏ എന്ന അവ്യയത്തിനുമെൽ— ഉ പ്രത്യയവുംവരും—
ഉദാ— അങ്ങിനയെവരു— കൊടുക്കുകയെ ഒള്ള— അതെവരു— പിന്നെആവു— ചെന്നെതീരു—ഇത്യാദി ൟധാതുക്കൾക്കഭാവ്യൎത്ഥത്തുംകൽതന്നെ ഉപ്രത്യയം

താളിളക്കം
!Designed By Praveen Varma MK!