Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

060. ചൊ— ധാതുക്കളുടെ ഭൂതാദികളിൽ പ്രത്യയങ്ങൾ ഏതല്ലാം

ഉത്തരം— താഴെഎഴുതുന്നു—
ഭൂതകാലത്തിനു— ഇ— ഉ— വൎത്തമാനത്തിനു— ഉന്നു— ഭാവിക്കുവിധിയിംകൽ—ഉം— അനുവാദത്തുംകൽ— ആം— ശാസനത്തുംകൽ— അണം— പ്രാൎത്ഥനയിംകൽഅണെ—എന്നനാലുവിധം— ഇങ്ങനെഏഴുസാമാന്ന്യ പ്രത്യയങ്ങൾ വരണം— ഭൂതത്തിൽ— ചിലധാതുക്കൾക്ക പ്രത്യയത്തിന്ന— ന് — എന്നആദ്യാഗമം വരണംആ ധാതുക്കളെ— നുഗണം— എന്നുപറയാം ചിലതിനത്— ആഗമംവരണം— അവകളെതു ഗണമെന്നപറയും— ചിലതിന— ച്— ആഗമംവരണം— അതുകൾ ചുഗണമെന്നപറയും— ചിലതിന— ഞ— ആഗമംവെണം അതുകളെ ഞുഗണമെന്നുംപറയും ആഗമംവരാത്ത— ഇപ്രത്യയാന്തങ്ങൾക്ക— ഇഗണമെന്നും ഉപ്രത്യയാന്തങ്ങൾക്ക ഉ—ഗണമെന്നുംപറയും— സ്വരാന്തങ്ങളായധാതുക്കൾക്ക വൎത്തമാനകാലത്തുംകൽ ഉന്നുപ്രത്യയത്തിനക്ക്— അദ്യാഗമം വരണം— അ— ഉ— അന്തങ്ങൾക്കഭവിഷ്യത്തിലും നാലു പ്രത്യയങ്ങൾക്കും വരണം ഇപ്രത്യയങ്ങൾക്ക ഇകാരാന്തൊപരിയ്— ആദ്യാഗമവും— എകാരാന്തത്തിന്ന യ്— ആദെശവുംവെണം—
ഉദാഹരണങ്ങളെതഴെകാണിക്കും— ഇങ്ങനെസാമാന്ന്യ വിധിഭവിക്കുന്നു— വിശെഷവിധിയിൽഉള്ള ഭെദംഅവിടയവൈടെ പറയുംവൎത്തമാനത്തിൽ നു— എന്ന വരുന്നെടത്ത ദ്വിത്ത്വംകൂടാതെ— ണു— എന്നപ്രയൊഗം— അപ്രധാന പക്ഷാന്തരത്തിൽ സംഭവിക്കാം കടക്കുന്നു—കടക്കുണു— നിൽക്കുണു— ഇത്യാദി
നു വൎഗ്ഗത്തിനു ഉദാഹരണം ചെൎക്കെണ്ട ക്രമം
ധാതുകട— ഉ പ്രത്യയം—ഭൂതത്തിൽ ചെൎക്കുന്നു—നുആഗമംസന്ധിയിലെ—ദ്വിത്വംചെൎക്കും പൊൾ കടന്നുഎന്നുവരുന്നു— വൎത്തമാനാദികളിലുംഇതിന്മണ്ണം ചെൎക്കണം—
അന്ത്യലൊപംവരാത്ത നു— ഗണം
ഇതിന്മണ്ണം ചെര്— നുകര്— കല—ര് ഇത്യാദി പ്രയൊഗിക്കാം
താൻചെരു— നിങ്ങൾചെരിൻ ഇത്യാദി
നുഗണം— ഭൂതനുപ്രത്യയത്തിന്ന— ണു— ആദെശം നിയമെന വരുന്നതിന ഉദാഹരണം
ഇത്യാദി എന്നാൽ ചിലത പക്ഷാന്തരത്തിലുംവരും
ചുഗണം ഇതുകൾക്ക— ക്— ആഗമത്തിൽ യകാരാന്തം ചെൎന്നു യ്ക് എന്ന
വരും അകാരാന്തം കുറയും
ചുഗണം ഇകാരാന്തം തന്നെ അധികമാകുന്നു—
ചുഗണം
ഇകാരാന്ത മല്ലാതെ ദുൎല്ലഭമായുള്ള തൊടച്ചു ഇത്യാദിയും ഭാഷയിൽചെൎക്കുന്നു സംസ്കൃതധാതുക്കൾ മിക്കതും ഇകാരാന്തമായി രിക്കുന്നതിനാൽ ചുഗണമാകുന്നു— ഉദാഹരണം—
തുഗണം
ഇതപ്രായെണ ഉകാരാന്തത്തിന്നും ചിലത വ്യഞ്ജനാന്തത്തിലും വരുന്നു
ഉടുത്തു— മിനുത്തു— തണുത്തു— തിണൎത്തു— എതിൎത്തു— കൊഴുത്തു— ഉത്യാദി ഞുഗണം
ഞു— ഗണത്തിൽ അകാരാന്തവും ഇകാരാന്തവും ദുൎല്ലഭം— ഇതുകൾക്ക വൎത്തമാനത്തിലും—ഭവിഷ്യത്തിലും— ക് ആഗമത്തിന്റെ സ്ഥാനത്ത്—അയ് — ആഗമം വെണമെന്നും ധാത്വന്തമായ എകാരംലൊപിക്കുമെന്നും ഭെദമുണ്ട—അയ് — അകാരം സംവൃതമാകുന്നു എകാരാന്തവും, ഇകാരാന്തവും അധികമായി കാണുന്നു— എകാരാന്തം—
ഇതിന്മണ്ണം, കുടെ, കളെ, വെളെ, ഇത്യാദി,എകാരാന്തങ്ങൾ പണിധാതു— തുഗണത്തിലും— ആവാം പണിതു പണിഞ്ഞു
ധാതു ഭൂതം വൎത്തമാനം ഭാവി

പൊടി പൊടിഞ്ഞു പൊടിയുന്നു പൊടിയും
- ഞൊറിഞ്ഞു തൊലിഞ്ഞു ഇങ്ങനെ ഇങ്ങനെ ഊഹിക്കണം

രണ്ടമാത്രായുള്ളസ്വരത്തിനുമെൽ ഉള്ളയകാരം അന്തമായധാതു വെംകിൽ ആസ്വരത്തിനു—ഞുപ്രത്യയം മെൽവരുമ്പൊൾ— യകാരത്തിനലൊപം വരണം

ഉദാഹരണം
തെയ് തെഞ്ഞു തെയുന്നു തെയും
മെയ് മെഞ്ഞു മെയുന്നു മെയും
പായ് പാഞ്ഞു പായുന്നു പായും
കായ് കാഞ്ഞു കായുന്നു കായും
മായ് മാഞ്ഞു മായുന്നു മായും ഇത്യാദി

ഇഗണം ഇതിൽ വ്യഞ്ജനാന്ത ധാതുക്കൾ തന്നെ
നൾക നൾകി നൾകുന്നു നൾകും കാം— അണം— അണെ
തൂക തൂകി തൂകുന്നു തൂകും ഇതപകാരാന്തവും ആവാം
പാക പാകി പാകുന്നു പാകും വും, ആവാം രൂപിക്കുന്നു
ഇതിന്മണ്ണം തിരുമ്മി— ഉരുമ്മി നുള്ളി— കിള്ളി— പാരികൊടി ചൂടി— പൂശിവാങ്ങി— എറങ്ങി— കലങ്ങി ഇത്യാദി ഇത അധികം ടകാരാന്ത ധാതുക്കൾക്കുവരുന്നു ള—ല—റ— അന്തത്തിന്നുംഉണ്ട— ഉ പ്രത്യയം മെൽ വരുമ്പൊൾ അന്തമായ ടകാരത്തിനും റകാരത്തിനും ദ്വിത്വവും. ള് സ്ഥാനത്ത്, ണ്, ല എന്നതിന്ന —റ്റ— ആദെശവും വരണം ഉദാഹരണം
അകാരാന്തത്തിനുമെൽ ഇരുന്നള— കാരത്തിനു ഭൂതത്തിൽ— ണ്ട—വരുന്നൂ
ഉഗണത്തിൽലാന്തത്തിന്ന—ക—ആഗമംവൎത്തമാനത്തിലും ഭാവിക്കുംവെണം
ചെയ്യുന്നവനെക്കൊണ്ടുചെയ്യിക്കുകപ്രെരണമാകുന്നു അന്ന്യന്റെപ്രെരണം ഹെതുവായിട്ടുള്ള ക്രിയപ്രെരണക്രിയ എന്നു മുൻപറഞ്ഞിട്ടുണ്ടല്ലൊ അനുവൎത്തനംകൊണ്ടും ബലം കൊണ്ടും ഹെതുമാത്രമായിട്ടും മൂന്നുവിധംപ്രെരണംവരാം—അനുവൎത്തനം മന്ത്രി രാജാവിനെക്കൊണ്ടകൊടുപ്പിച്ചു—ബലംഭൃത്യനെക്കൊണ്ട അടിപ്പിച്ചു ഹെതുമാത്രത്തുംകൽതണുപ്പ—സാല്വകൊണ്ട പൊതപ്പിക്കുന്നു ഇങ്ങനെ യുള്ള പ്രെരണത്തുംകൽ പറഞ്ഞ ധാതുക്കൾക്ക പ്രയൊഗത്തുംകൽ അല്പംഭെദംഉള്ളതുപറയുന്നുനുഗണങ്ങൾക്ക പ്രായെണ—പി—എന്ന പ്രെരണപ്രത്യയം വരുന്നു— പി—പ്രത്യയം വന്നാൽ ഇകാരാന്തമാകകൊണ്ടു ചുഗണമാകുന്നുപകാരത്തിന്നു സന്ധിദ്വിത്വവും വരണം
ഉദാഹരണം — നുഗണം
കറന്നു— പ്രെരണത്തിൽ— കറപ്പിച്ചു— കറപ്പിക്കുന്നു— ചുഗണംപൊലെ—
നു— ഗണത്തിൽ ഉകാരാന്തമായും വ്യഞ്ജനാന്തമായും ഉള്ളധാതുക്കൾക്കും— താഴെപറയുംവണ്ണം വി— എന്നും ഇ— എന്നും പ്രെരണ പ്രത്യയംഉണ്ട— പിന്നെ ഇ— കാരാന്തം പൊലെവരുന്നു—
ഉദാഹരണം— തരുന്നു— തരുവിക്കുന്നു— തരുവിക്കും— പകൎന്നു— പകരിച്ചു— പകരിക്കുന്നു— കവൎന്നു—കവരിച്ചു കവരിക്കുന്നു— കട— കിട— മലർ— തകർ— ഇങ്ങനെചിലതിൽ— ഇപ്രത്യയത്തിന്നു— ത് ആദ്യാഗമംകൂടി വരണം
ഉദാ— കടന്നു— കടത്തിച്ചു— കിടന്നു— കിടത്തിച്ചു— മലൎന്നു—മലൎത്തിച്ചു— തകൎന്നു— തകൎത്തി ഇങ്ങനെയുള്ളവയ്ക്കു—പക്ഷാന്തരത്തിൽ ചു—പ്രത്യയംകൂടാതെയും— വരാം— കിടത്തി— മലൎത്തിവിടുൎത്തി— നിരത്തി— പരത്തി— ഇരുത്തി— ഇത്യാദി— കൊല— കൊന്നു— കൊല്ലിച്ചു— ഇവിടെ—ല— ദ്വിത്വംകൂടെവെണം—
ചുഗണങ്ങൾക്കും തുഗണങ്ങൾക്കും പ്രെരണപ്രത്യയം— പി— എന്നതന്നെ വരണം— ദ്വിത്വം—
ഉദാ—പഠിച്ചു—പഠിപ്പിച്ചു—പഠിപ്പിക്കുന്നു—പഠിപ്പിക്കും—ഇത്യാദി— തളിച്ചു— തളിപ്പിച്ചു—തളിപ്പിക്കുന്നു— തളിപ്പിക്കും— തടിച്ചു— തടിപ്പിച്ചു— തടിപ്പിക്കുന്നു— തടിപ്പിക്കും— ഗമിച്ചു— ഗമിപ്പിക്കുന്നു— വൎദ്ധിപ്പിക്കുന്നു— ചൊദിപ്പിച്ചു— പൊഷിപ്പിച്ചു— സന്തൊഷിപ്പിച്ചു— ഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!