Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

050. ബഹുപ്രീഹി

നെൽകൂട്ടംപൊലെ— പല അവയവങ്ങളെക്കൊണ്ട പ്രധാനപ്പെട്ട ഒന്നെന്നൎത്ഥം ഇത സംസ്കൃതസംബന്ധത്തിൽ തന്നെ അധികം പ്രയൊഗിക്കുന്നു— ഇതിനു കൂടിയവൻ എന്ന വിശെഷ്യത്തൊടു സംബന്ധം വരും—
ഉദാ— സൽബുദ്ധിയായബാലൻ— നല്ലബുദ്ധിയൊടുകൂടിയവൻ എന്നൎത്ഥം ദുഷ്ടബുദ്ധി— ദുൎബുദ്ധി— ചൊരൻ— ദുഷ്ടയായിരിക്കുന്നബുദ്ധിയൊടുകൂടിയവൻ എന്നുവിഗ്രഹംഇതിന്മണ്ണംകലഹപ്രിയൻ ഇവിടെ കലഹത്തുംകൽ പ്രിയയമുള്ളവനെന്നസപ്തമീസമാസവുംആവാം ചപലശീലൻ ഇത്യാദി അധിക പദങ്ങളും ചെൎക്കാം ബഹു ചപലശീലൻ— വളരെചപലമായിരിക്കുന്ന ശീലത്തൊടു കൂടിയവൻഎന്നു വിഗ്രഹം

താളിളക്കം
!Designed By Praveen Varma MK!