Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

043. ചൊ— സംബന്ധംഎത്രവിധം—

ഉ— സംബന്ധങ്ങൾ നാലൊഅധികമൊ കല്പിക്കാംഎംകിലും ജന്മസംബന്ധം— പ്രാധാന്യ സംബന്ധം അവയവ സംബന്ധം വാച്യസംബന്ധം ഇങ്ങനെനാലിൽ എല്ലാംഅന്തൎഭവിക്കുന്നു
ഉദാ— രജാവിന്റെപുത്രൻ തന്റെമന്ത്രിയുടെപുസ്തകത്തിന്റെ ആദ്യഭാഗത്തിലെ വാചകത്തിന്റെ അൎത്ഥത്തെപറഞ്ഞു— ഇതിൽ ൪—സംബന്ധങ്ങളുംസ്പഷ്ടം അവന്റെ കയ്യിന്റെവിരലിന്റെ അറ്റത്തമുറിഞ്ഞു ഇത്യാദികളിൽ അവയവ സംബന്ധം സ്പഷ്ടം രാമന്റെഅനുജൻ അമ്മാവൻ ഇത്യാദി ജന്മസംബന്ധം തന്നെ അവന്റെദ്രവ്യം ആഗ്രഹം— വാക്ക്— ഇത്യാദിപ്രാധാന്ന്യസംബന്ധം തന്നെ സമുദ്രത്തിന്റെ വക്ക കുന്നിന്റെ അതൃത്തിഇത്യാദിയിൽ സാമീപ്യം കൂടിതൊന്നിപ്പിക്കുന്ന അവയവം സംബന്ധം തന്നെസ്വൎഗ്ഗത്തിന്റെ മാഹാത്മ്യം സംഗീതത്തിന്റെ ശാസ്ത്രം ഇത്യാദികളിൽ പ്രതിവാദ്യം കൂടിതൊന്നുന്നു വാച്യസംബന്ധം തന്നെ— സംസ്കൃതത്തെ അനുസരിച്ചു ക്രിയാനാമങ്ങളുടെ കൎത്താവിനും കൎമ്മത്തിനും ഷഷ്ഠിവരും അങ്ങനെയുള്ളതകാരക സംബന്ധ ഷഷ്ഠിയാകുന്നു—
ഉ— ബ്രാഹ്മണന്റെ ഭക്ഷണം ബ്രാഹ്മണൻ ഭക്ഷണകൎത്താവാകുന്നു— കൎമ്മത്തിൽ പായസത്തിന്റെ ഭക്ഷണംപായസത്തെ ഭക്ഷിക്കുക എന്ന അൎത്ഥം— രാജാവിന്റെ കാൎയ്യത്തിന്റെനൊട്ടം ഇവിടെരാജാകൎത്താവ— കാൎയ്യം കൎമ്മംചെട്ടിയുടെരത്നങ്ങളുടെകച്ചൊടംചെട്ടി കൎത്താരത്നംകൎമ്മം ആശാരിയുടെ കട്ടിലിന്റെ വെല നന്ന ഇത്യാദിയിൽ കൎത്തൃഷഷ്ഠിയും കൎമ്മഷഷ്ഠിയും സ്പഷ്ടം— ബാലന്റെ ഗുരു— എന്റെ സ്നെഹിതൻഇത്യാദിയിൽ സംബന്ധി സംബന്ധംൟകാരങ്ങൾ ചിലഗുണങ്ങൾക്ക വെണ്ടിഇച്ശപൊലെ അല്പം ഭെദപ്പെടുത്തിസംകല്പിക്ക പ്പെടാവുന്നതാണ—
ഉദാ— ഇന്നവിറകാണ വെഗം അരിവച്ചത വിറകിന്റെഗുണം സാധിക്കാനായി പാചകന്റെ കൎത്തൃത്വം കരണമായ വിറകിന്നുകല്പിച്ചു— വഴിപൊക്കൻ പരിപ്പവയ്പിച്ചു ഇവിടെ വഴിപൊക്കനായി കൊണ്ടന്നുള്ളസംപ്രദാനത്തിനു കൎത്തൃത്വംകല്പിച്ചു— വഴിപൊക്കന്റെ യൊഗ്യതയാകുന്ന ഗുണംഹെതുവായിട്ടവച്ചുഎന്ന താല്പൎയ്യംദുരാശലുബ്ധനെ ഓടിക്കുന്നു ഇവിടെഹെതുവിന്നു കൎത്തൃത്വം കല്പിച്ചു പ്രെരണക്രിയക്ക കൎമ്മത്തിനു ഭെദമുള്ളത പറയുന്നു— പ്രെരണക്രിയയുടെ പൂൎവക്രിയക്കകൎമ്മമില്ലെംകിൽപൂൎവ ക്രിയയുടെ കൎത്താവിന്ന ദ്വിതീയവരും കൎമ്മമുണ്ടംകിൽ പൂൎവകൎത്താവിന്ന തൃതീയവരും പ്രെരണമെന്ന പറയുന്നത വ്യാപാരത്തെ അന്ന്യനെകൊണ്ട ചെയ്യിക്കുകആകുന്നു—
ഉദാ— ബാലൻ പഠിക്കുന്നു ഇവിടെകൎമ്മം പ്രയൊഗിച്ചിട്ടില്ലാ ഗുരു ബാലനെ പഠിപ്പിക്കുന്നു എന്ന പൂൎവ്വകൎത്താവിന്നു ദ്വിതീയവന്നു കൎമ്മമുണ്ടെങ്കിൽ ഗുരുബാലനെക്കൊണ്ട വ്യാകരണത്തെപഠിപ്പിക്കുന്നുഎന്നവരുന്നു ഇവിടെ പൂൎവ്വകൎത്താവായ ബാലനെക്കൊണ്ടന്ന തൃതീയവന്നു എന്നറിയണം ഇങ്ങനെയുള്ളടത്ത സംസ്കൃതംഅനുസരിച്ച ബാലനെവ്യാകരണത്തെപഠിപ്പിക്കുന്നു എന്നദ്വികൎമ്മവും വിരൊധമില്ല ഭൃത്യൻവെലചെയ്യുന്നുഭൃത്യനക്കൊണ്ട വെല‌ചെയ്യിപ്പിക്കുന്നു ഇത്യാദിയിൽദ്വികൎമ്മംഇല്ലാ ദെശത്തിനെപറയുന്ന അകാരാന്ത നപുംസക ശബ്ദത്തിലെ സപ്തമിക്ക തഎന്ന ആദെശവും തകാരദ്വിത്വവും സ്ത്രീനപുംസകാന്തത്തിലെ സപ്തമിക്ക എ എന്ന ആദെശവും വ്യഞ്ജനാന്തത്തിൽ ചിലെടത്ത ലൊപവും അന്ത്യ ടകാരത്തിന്ന ദ്വിത്വവുംപക്ഷാന്തരത്തിൽ വരുന്നു ക്രമെണ ഉദാ— തിരുവനന്തപുരത്തെ ഇരിക്കുന്നു ഇതിന്മണ്ണം വയ്ക്കത്തഎന്നവരും വ്യഞ്ജനാന്തത്തിന്ന എ അമ്പലപ്പുഴെ— വൎക്കലെ— ഇരിക്കുന്നു— ലൊപം— തൃശ്ശൂർ കണ്ണൂർ— പാൎക്കുന്നു— ദ്വിത്വസവിതലൊപം കൊഴിക്കൊട്ട— ഇരിക്കുന്നു എന്നാൽ ൟഭാഷയിലെ— സംജ്ഞാശബ്ദങ്ങളിലെ വിഭക്തികൾക്കും ദ്വിത്വത്തിന്നും പലഭെദങ്ങളും നടപ്പുണ്ട.
തിരുവനന്തപുരത്തിൽ അമ്പലപ്പുഴയിൽഇത്യാദി അതപക്ഷാന്തരമാക്കി സ്വീകരിക്കെണ്ടതാകുന്നു ൟപറഞ്ഞവിഭക്തികൾക്കും കാരകങ്ങൾക്കും മിക്കതും ഏകവചനം ഉദാഹരിച്ചു‌എങ്കിലും ബഹുവചനം‌കൂടെ ഉൾപ്പെട്ടിരിക്കുന്നു ബാലന്മാർ— അമ്മമാരെ— വിദ്യകളിൽ രാജാക്കന്മാരുടെ ഭൃത്യന്മാരാൽ അക്ഷരങ്ങളുടെ ഇത്യാദി

താളിളക്കം
!Designed By Praveen Varma MK!