032. ചൊ— സ്ത്രീയെ പറയുന്നപ്രത്യയങ്ങൾ ഏതെല്ലാം
ഉ— അ— ഇ— ഉ— തി— ചി— അൾ— ഇങ്ങനെ ആറുവിധം സുതാ— പുത്രി— പൊന്നു— തീയത്തി— ചെട്ടിച്ചി— മകൾ— ചി എന്നതിന്നു പകരം ശി എന്നും— ദുൎല്ലഭമായി— വരുത്തുന്നു പെരശ്ശി— ചിറ്റശ്ശി— സ്ത്രീലിംഗം പ്രഥമൈകവചനം ആകാരാന്തത്തിലും നാമംതന്നെ ഏകവചനത്തെ പറയും പ്രത്യയം കെൾക്കയില്ലന്നൎത്ഥം അംബാ— ഭാൎയ്യാ— കന്യകാ— കൊതാ— ദെവി— സ്ത്രീ— ആട്ടി— ചക്കി— ചെകൊത്തി— കൊല്ലത്തി— പൊന്നു— പാറുനീലു— ഇത്യാദികളിൽ പ്രത്യയംസ്പഷ്ടം ശ്രീഎന്നതിന്നുചി— എന്നും ആദെശം വരുത്തുന്നു
ഉദാ— ആശ്രീഹ്രസ്വം അച്ചി— അംബാശ്രീ അമ്മച്ചി— തങ്കശ്രീ— തങ്കച്ചി— ബഹുമാനത്തുങ്കൽ— ആർ— ചെരും— നായകന— നൈആദെശം— നായകശ്രീ— നൈത്യാർ— ഇതിന്മണ്ണം ഊഹിക്കണം.