Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

031. ചൊ— വചനം എങ്ങിനെ

ഉ— ഏകവചനമെന്നും ബഹുവചനമെന്നും രണ്ടുവിധം— ഒന്നിനെ പറയെണ്ടടത്ത ഏകവചനവും രണ്ടൊ അധികമൊ പറയെണ്ടടുത്ത ബഹുവചനവും പ്രയൊഗിക്കണം സംസ്കൃതത്തിൽ ദ്വിവചനംകൂടി ഉണ്ട
ലിംഗവചനങ്ങൾ ഉദാഹരണം
അകാരാന്ത നാമങ്ങൾക്ക പുല്ലിംഗത്തിൽ പ്രഥമൈക വചനം അൻ എന്ന പ്രത്യയമാകുന്നു കെഴവൻ— കൊച്ചൻ—
ദെവൻ— മനുഷ്യൻ— പുരുഷൻ— രാമൻ— കൃഷ്ണൻ— ശങ്കരൻ— ഇത്യാദി— പ്രഥമാബഹുവചനത്തുങ്കൽ മിക്കതും— അർ— കൾ— എന്നു രണ്ടുവിധം ഉദാ— ആദ്യം സാധാരണമായി പ്രയൊഗിക്കുന്നു അതിന്ന പലടത്തും മ— എന്ന പ്രത്യയാദ്യാഗമം വരും കിഴവന്മാർ— കൊച്ചന്മാർ— ദെവന്മാർ— ആഗമം ഇല്ലാതെ പ്രസിദ്ധജാതിയെ സംബന്ധിച്ചും പ്രയൊഗിക്കുന്നു—ബ്രാഹ്മണർ ശൂദ്രർ— പറയർ— പുലയർ— മൂന്നാമത്തെത പുല്ലിംഗത്തുങ്കൽ പക്ഷാന്തരത്തിൽ ദുൎല്ലഭമായിട്ടുണ്ട ദെവകൾ— ദെവന്മാർ— ചെൎക്കണ്ടവിവരം മെൽസ്പഷ്ടമാകും ഇകാരാന്തത്തിന്നും ഉകാരാന്തത്തിന്നും മൂന്നുലിംഗത്തിലും ഏകവചനത്തെ നാമം തന്നെ പറയുന്നു നംപൂരി— പട്ടെരി— പൊറ്റി തമ്പി— ഗുരു— ചാത്തു— കൊന്തു— പപ്പു— ശംകു ഒകാരാന്തത്തിന്ന— ൻ— എന്ന പ്രത്യയം വരും
ഉദാ— ചെകൊൻ— മുക്കൊൻ

താളിളക്കം
!Designed By Praveen Varma MK!